HOME
DETAILS
MAL
ഓട്ടിസത്തിനെതിരെയുള്ള പോരാട്ടത്തിന് നാടൊന്നാകെ
backup
April 03 2019 | 07:04 AM
തലശ്ശേരി: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ആനന്ദനിമിഷങ്ങള്‍ സമ്മാനിച്ച് ലോക ഓട്ടിസം ബോധവല്‍ക്കരണം സംഘടിപ്പിച്ചു. എരഞ്ഞോളി സി.ഡി.എം.ആര്‍.പിയും വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ തലശ്ശേരിസിറ്റിയും സംയുക്തമായാണ് തലശ്ശേരി ഡൗണ്‍ ടൗണില്‍ പരിപാടി സംഘടിപ്പിച്ചത്.
സി.ഡി.എം.ആര്‍.പി ക്ലിനിക്കില്‍ എത്തുന്നവരും എരഞ്ഞോളി ബഡ്‌സ് സ്‌കൂളിലെ കുട്ടികളും രക്ഷിതാക്കളും അടക്കം 150 ഓളംപേരാണ് പരിപാടിയില്‍ പങ്കെടുത്തത്.
മാളിലെ ഫണ്‍മാക്‌സ് ഗെയിംസോണ്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ സൗജന്യമായി കുട്ടികള്‍ക്ക് വിട്ടുനല്‍കി.
ഐ.എം.എ തലശ്ശേരി മേഖലാപ്രസിഡന്റ് ഡോ. രാജീവ് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഉസീബ് ഉമ്മല്‍ അധ്യക്ഷനായി. ടി. ദീപേഷ് മുഖ്യാതിഥിയായിരുന്നു. കെ.സി ലതീഷ്, രഞ്ചിത്ത് രാഘവന്‍, ഉസീബ് ഉമ്മലന്‍, സിഫിന്‍ ജോസഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."