കൂട്ടുപുഴയില്‍ വാഹനപരിശോധന ശക്തമാക്കി
ഇരിട്ടി: ലോകസഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഢലത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന സാഹചര്യം പരിഗണിച്ചു കേരള അതിര്‍ത്തിയായ കുട്ടുപുഴയില്‍ മാവോവാദി വിരുദ്ധഗ്രൂപ്പായ തണ്ടര്‍ബോള്‍ട്ടിന്റെ സഹായത്തോടെ പൊലിസ് 24 മണിക്കൂര്‍ വാഹന പരിശോധനയും നിരീക്ഷണവും ശക്തമാക്കി
ഇരിട്ടി ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പരിശോധന.
മാവോവാദികളെ കണ്ടെത്തുന്നതിനു പുറമെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നിന്നുള്ള മദ്യകടത്തും അതിര്‍ത്തി കടത്തിയുള്ള പണക്കടത്തും സ്‌ഫോടകവസ്തുക്കള്‍, ലഹരി വസ്തുക്കള്‍ എന്നിവ കടത്തുന്നതിനെതിരെയുമാണ് വാഹനപരിശോധന നടത്തുന്നത്.
സായുധരായതണ്ടര്‍ബോള്‍ട്ട് കമാന്റോകള്‍. പരിശോധനയിലും നിരീക്ഷണത്തിലും മുഴുവന്‍ സമയവും കൂട്ടുപുഴ അതിര്‍ത്തിയിലുണ്ട്.വനാതിര്‍ത്തികളില്‍ കര്‍ണാടക പൊലിസും തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."