HOME
DETAILS

പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ ക്ഷേത്രക്കുളം ഏറ്റെടുക്കാന്‍ മന്ത്രിസഭാ തീരുമാനം

  
backup
April 03 2019 | 23:04 PM

%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%a8%e0%b4%be%e0%b4%ad%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%ae%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a4-12

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ ക്ഷേത്രക്കുളം ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിദ്യാധിരാജ സഭ കൈവശം വച്ചിരിക്കുന്ന 65 സെന്റ് സ്ഥലമാണ് ഏറ്റെടുക്കുക. ഇതുസംബന്ധിച്ച റവന്യൂ വകുപ്പിന്റെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
സര്‍ക്കാര്‍ ഭൂമി കൈയേറി, ഭൂമിക്ക് നല്‍കേണ്ട കരം അടച്ചില്ല, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കെട്ടിടം നിര്‍മിച്ചു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സ്ഥലം ഏറ്റെടുക്കുന്നത്.
കിഴക്കേക്കോട്ടയിലെ വെള്ളക്കെട്ടിന് പരിഹാരംകാണാന്‍ പാത്രക്കുളം സംരക്ഷിക്കണമെന്ന് ഓപറേഷന്‍ അനന്തയുടെ ഭാഗമായി തീരുമാനിച്ചിരുന്നു. അതേസമയം, സര്‍ക്കാരിനെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും ഗൂഢലക്ഷ്യമുണ്ടെന്ന് കരുതുന്നില്ലെന്നും വിദ്യാധിരാജ സഭ അധ്യക്ഷനും മുന്‍ ചീഫ് സെക്രട്ടറിയുമായ ആര്‍. രാമചന്ദ്രന്‍നായര്‍ പറഞ്ഞു. സര്‍ക്കാര്‍ തീരുമാനത്തിനെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്മനാഭസ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള അതീവ സുരക്ഷാ മേഖലയിലുള്ള പ്രധാന കൈയേറ്റങ്ങളിലൊന്നാണ് ഒഴിപ്പിക്കുന്നത്. എന്നാല്‍, ഓപറേഷന്‍ അനന്തയുടെ ഭാഗമായി കണ്ടെത്തിയ മറ്റ് കൈയേറ്റങ്ങളുടെ കാര്യത്തില്‍ ഇതുവരെ തുടര്‍നടപടികളുണ്ടായിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അടിയന്തര ഇടപെടലുണ്ടാവണം; നിമിഷ പ്രിയയുടെ മോചനത്തിനായി പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

International
  •  2 months ago
No Image

സഊദി അറേബ്യ: ജിസിസി‌ രാജ്യങ്ങളിലെ താമസക്കാർക്ക് ഇപ്പോൾ രാജ്യത്തിന്റെ പ്രധാന ഓഹരി വിപണിയിൽ നിക്ഷേപം നടത്താം

uae
  •  2 months ago
No Image

കന്‍വാര്‍ യാത്ര കടന്നുപോകുന്ന വഴികളിലെ കടകളില്‍ ക്യൂആര്‍ കോഡുകള്‍ നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍

National
  •  2 months ago
No Image

ലൈസൻസില്ലാതെ ഉംറ സർവിസുകൾ നടത്തി; 10 ട്രാവൽ ഏജൻസികൾ അടച്ചുപൂട്ടി സഊദി അറേബ്യ

Saudi-arabia
  •  2 months ago
No Image

നിപ ബാധിച്ച് മരിച്ച മണ്ണാര്‍ക്കാട് സ്വദേശിയുടെ സമ്പര്‍ക്കപ്പട്ടിക പുറത്ത്; ലിസ്റ്റില്‍ 46 പേര്‍; പാലക്കാട്, മലപ്പുറം ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

Kerala
  •  2 months ago
No Image

കീം; നീതി തേടി കേരള സിലബസുകാര്‍ സുപ്രീം കോടതിയില്‍; പുനക്രമീകരിച്ച റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

ഷാർജ: അൽ മജാസ് പ്രദേശത്തെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യൻ വനിതക്ക് ദാരുണാന്ത്യം

uae
  •  2 months ago
No Image

സുരക്ഷ വർധിപ്പിച്ച് റെയിൽവേ; കോച്ചുകളിൽ സിസിടിവികൾ സ്ഥാപിക്കാൻ തീരുമാനമായി 

National
  •  2 months ago
No Image

ഓസ്‌ട്രേലിയക്ക് ഇനി രണ്ടാം സ്ഥാനം; ഇംഗ്ലണ്ടിനെ എറിഞ്ഞിട്ട് സൂപ്പർനേട്ടത്തിൽ ഡിഎസ്പി സിറാജ്

Cricket
  •  2 months ago
No Image

ഇന്റർപോളിന്റെയും, യൂറോപോളിന്റെയും മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ; മൂന്ന് ബെൽജിയൻ പൗരൻമാരെ അറസ്റ്റ് ചെയ്ത് ദുബൈ പൊലിസ്

uae
  •  2 months ago