HOME
DETAILS

മുഖ്യമന്ത്രിയുടെ ഉറപ്പ് വെറുതെയായി ജീവനൊടുക്കിയ പ്രവാസി സുഗതന്റെ വര്‍ക്ക്‌ഷോപ്പ് പൊളിച്ചുമാറ്റണമെന്ന്

  
backup
July 02, 2020 | 2:14 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%89%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d

 


കൊല്ലം: രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പ് തുടങ്ങാന്‍ കഴിയാതെ ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്റെ മക്കള്‍ തുടങ്ങിയ വര്‍ക്ക് ഷോപ്പ് പൊളിച്ചുമാറ്റാന്‍ വിളക്കുടി പഞ്ചായത്തിന്റെ അന്ത്യശാസനം.
ഇളമ്പല്‍ സ്വദേശിയും പ്രവാസിയുമായ സുഗതന്റെ ആത്മഹത്യ വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ ഇടപെട്ട് നിയമസഭയില്‍ സംസാരിക്കുകയും വര്‍ക്ക്‌ഷോപ്പ് പ്രവര്‍ത്തനത്തിന് എല്ലാ സഹായവും നല്‍കുമെന്ന ഉറപ്പും നല്‍കിയിരുന്നു.
മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് കൂടുതല്‍ പണം മുടക്കി വര്‍ക്ക്‌ഷോപ്പ് നവീകരിച്ച സുഗതന്റെ മക്കളെ പെരുവഴിയിലാക്കുന്ന നടപടിയാണ് പഞ്ചായത്ത് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ഒന്‍പത് ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് കുടുംബം വര്‍ക്ക് ഷോപ്പ് തുടങ്ങിയത്. ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷനാണ് ഇതില്‍ അഞ്ച് ലക്ഷം രൂപ ശേഖരിച്ച് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തുടങ്ങിയ വര്‍ക്ക്‌ഷോപ്പിന് പഞ്ചായത്ത് താല്‍ക്കാലിക നമ്പറായിരുന്നു നല്‍കിയത്.
ഒരു വര്‍ഷം പിന്നിടുമ്പോഴും പഞ്ചായത്ത് അധികാരികള്‍ വര്‍ക്ക്‌ഷോപ്പ് നിലനില്‍ക്കുന്ന സ്ഥലം ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതിനാല്‍ ലൈസന്‍സ് നല്‍കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
വര്‍ക്ക്‌ഷോപ്പ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തിന്റെ ലൈസന്‍സ് കുടിശികയായ 20,000 രൂപ ഉടന്‍ അടയ്ക്കണമെന്നും അല്ലാത്തപക്ഷം വര്‍ക്ക്‌ഷോപ്പ് പൊളിച്ചു നീക്കാനുമാണ് സി.പി.ഐ നേതൃത്വത്തിലുള്ള വിളക്കുടി പഞ്ചായത്ത് ഭരണസമിതി ഇപ്പോള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
വര്‍ക്ക്‌ഷോപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടെന്ന കാരണം പറഞ്ഞാണ് പഞ്ചായത്ത് ഭരണസമിതിയുടെ അന്ത്യശാസനം. വര്‍ക്ക്‌ഷോപ്പ് പൂട്ടിയില്ലെങ്കില്‍ ഉപകരണങ്ങളടക്കം കൊണ്ടുപോകുമെന്നും അറിയിച്ചിട്ടുണ്ട്.
രണ്ട് വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുന്ന വര്‍ക്ക്‌ഷോപ്പ് മെച്ചപ്പെട്ട് വരുന്നതിനിടെയാണ് പഞ്ചായത്തിന്റെ പകപോക്കല്‍ നടപടിയെന്ന് സുഗതന്റെ മക്കള്‍ പറയുന്നു.
നിരവധി കാരണങ്ങള്‍ പറഞ്ഞ് പഞ്ചായത്ത് ഭരണസമിതി ദ്രോഹിക്കുകയാണെന്നും ലൈസന്‍സ് പുതുക്കി വാങ്ങാന്‍ താല്‍പര്യമില്ലെന്നും പിതാവിന്റെ പേരിലുള്ള വര്‍ക്ക്‌ഷോപ്പ് പൊളിച്ചു നീക്കുകയാണെന്നും സുഗതന്റെ മകന്‍ സുജിത് പറഞ്ഞു.
2018 ഫെബ്രുവരി 23നായിരുന്നു നിര്‍മാണം തുടങ്ങി പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്‍പേഎ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജങ്ഷനില്‍ നിര്‍മാണത്തിലിരുന്ന വര്‍ക്ക്‌ഷോപ്പില്‍ കൊടി കുത്തിയത്. തുടര്‍ന്നാണ് സുഗതന്‍ വര്‍ക്ക്‌ഷോപ്പിനുള്ളില്‍ ജീവനൊടുക്കിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തില്‍ സീ പ്ലെയിന്‍ റൂട്ടുകള്‍ക്ക് അനുമതി; ലഭിച്ചത് 48 റൂട്ടുകള്‍, സന്തോഷവിവരം പങ്കുവെച്ച് മന്ത്രി റിയാസ്

Kerala
  •  6 days ago
No Image

ദുബൈ റൈഡ് ഞായറാഴ്ച; ദുബൈയിലെ റോഡുകൾ സൈക്ലിം​ഗ് ട്രാക്കുകളാകുന്ന മഹാ ഈവന്റ്; കാത്തിരിപ്പോടെ ആരാധകർ

uae
  •  6 days ago
No Image

കേരളത്തിന്റെ ആദ്യ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് മുന്‍ ഹോക്കി താരം മാനുവല്‍ ഫ്രെഡറിക് അന്തരിച്ചു

Kerala
  •  6 days ago
No Image

ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു; മുന്നിലുള്ളത് വമ്പൻ റെക്കോർഡ്

Cricket
  •  6 days ago
No Image

സ്വര്‍ണവില ഇന്ന് വീണ്ടും കുതിച്ചു; പവന് കൂടിയത് 880, ചാഞ്ചാട്ടം തുടരുമ്പോള്‍ എന്ത് ചെയ്യണം

Business
  •  6 days ago
No Image

ഓര്‍ഡര്‍ ചെയ്തത് 1.8 ലക്ഷം രൂപയുടെ സ്മാര്‍ട്ട് ഫോണ്‍; കിട്ടിയത് ഒരു മാര്‍ബിള്‍ കഷണം; അമ്പരപ്പ് മാറാതെ ബംഗളൂരിലെ ടെക്കി

National
  •  6 days ago
No Image

സെക്രട്ടറിയേറ്റിന് മുന്നിലെ സമരം ആശ വര്‍ക്കര്‍മാര്‍ അവസാനിപ്പിക്കുന്നു; ഇനി ജില്ലകളിലേക്ക്

Kerala
  •  6 days ago
No Image

ഫൈനലിലേക്ക് പറന്നത് ലോക റെക്കോർഡുമായി; ചരിത്രത്തിന്റെ കൊടുമുടിയിൽ ഇന്ത്യ

Cricket
  •  6 days ago
No Image

വൈക്കത്ത് കാര്‍ കനാലിലേക്ക് മറിഞ്ഞ് യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

മുസ്‌ലിംകള്‍ക്കെതിരെ കലാപമുണ്ടാക്കാന്‍ 'ഐ ലവ് മുഹമ്മദ്'എന്ന് ക്ഷേത്രച്ചുമരുകളില്‍ എഴുതിവെച്ചു; നാല് പേര്‍ അറസ്റ്റില്‍, ഒരാള്‍ ഒളിവില്‍,  അറസ്റ്റിലായത് ഹിന്ദു യുവാക്കള്‍

National
  •  6 days ago