HOME
DETAILS

ഇന്ത്യ അന്താരാഷ്ട്ര മധ്യസ്ഥതയുടെ പ്രധാന കേന്ദ്രമാകും: ചീഫ് ജസ്റ്റിസ്

  
backup
April 22 2017 | 22:04 PM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af-%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%ae%e0%b4%a7%e0%b5%8d%e0%b4%af

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വ്യവഹാരങ്ങളുടെ പ്രധാന കേന്ദ്രമായി ഇന്ത്യ മാറുകയാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍. ഈ പ്രക്രിയയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതിരുന്നാല്‍ വിദേശ വ്യാപാരികളില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. 

വിദേശ നിക്ഷേപങ്ങള്‍ കാരണം അന്താരാഷ്ട്ര വ്യവഹാരത്തിനുള്ള സാധ്യത വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി നടന്ന എന്‍ഗേജിങ് ഏഷ്യാ ആര്‍ബിട്രേഷന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിവഴി രാജ്യത്ത് മികച്ച നേട്ടമുണ്ടാക്കാനാകുമെന്നും ഇന്ത്യയെ ഒരു ശ്രേഷ്ഠമായ കമ്പോളമായി വളര്‍ത്താന്‍ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ ഉയര്‍ന്ന തലത്തിലുള്ള ആസൂത്രണമുള്ളതിനാല്‍ സര്‍ക്കാരിനോ അതിന്റെ ഏജന്‍സികള്‍ക്കോ അന്താരാഷ്ട്ര വ്യവഹാരങ്ങളില്‍ ഇടപെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാരിന്റെ ഇടപെടല്‍ ഇല്ലാതിരുന്നാല്‍ രാജ്യത്ത് വ്യവഹാരങ്ങള്‍ നടത്തുന്നതിന് വ്യാപാരികള്‍ക്ക് കൂടുതല്‍ ആത്മ വിശ്വാസം നല്‍കാനാകും. സമര്‍ഥരായ അഭിഭാഷകരുടെയും മധ്യസ്ഥന്‍മാരുടെയും കേന്ദ്രമാണ് ഇന്ത്യ. ഭാവിയില്‍ ഏഷ്യയിലെ അന്താരാഷ്ട്ര വാണിജ്യ വ്യവഹാരങ്ങള്‍ ഇന്ത്യയില്‍ നിന്ന് ആരംഭിക്കേണ്ടതാണെന്നും ജസ്റ്റിസ് ഖെഹാര്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനങ്ങളിലെ ബോംബ് ഭീഷണി തുടര്‍ക്കഥയാകുന്നു; അടിയന്തര യോഗം ചേര്‍ന്നു

latest
  •  2 months ago
No Image

തുടരെയുള്ള ബോംബ് ഭീഷണി; വിമാനങ്ങളില്‍ സുരക്ഷയ്ക്കായി ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളുടെ എണ്ണം വര്‍ധിപ്പിച്ചു

latest
  •  2 months ago
No Image

കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യത; അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

രാജ്യത്തെ മികച്ച ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 21 ശതമാനവും കേരളത്തില്‍ : മന്ത്രി ഡോ. ആര്‍ ബിന്ദു

Kerala
  •  2 months ago
No Image

കാസര്‍കോട് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, ഒരാളെ കാണാനില്ല

Kerala
  •  2 months ago
No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago