HOME
DETAILS
MAL
സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കാന്‍ ആലോചന
backup
July 03 2020 | 01:07 AM
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന് കുട്ടികള്‍ വര്‍ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സീറ്റുകള്‍ കൂട്ടാനുള്ള ആലോചനയില്‍ വിദ്യാഭ്യാസ വകുപ്പ്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാര്‍ഥികളുടെ ഫലം വന്നതിനു ശേഷമായിരിക്കും തീരുമാനം.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എസ്.എസ്.എല്‍.സി പാസായ കേരളീയരായ കുട്ടികളില്‍ വലിയൊരു ശതമാനവും ഇത്തവണ പ്ലസ് വണ്‍ പ്രവേശനത്തിനായി സംസ്ഥാനത്തെത്തുമെന്നാണ് കരുതുന്നത്. ഇതരസംസ്ഥാനങ്ങളിലേക്ക് പഠനത്തിന് പോകുന്നവരുടെ എണ്ണവും കുറയും.
ഇത്തരത്തില്‍ കൂടുതലായെത്തുന്ന വിദ്യാര്‍ഥികള്‍ക്കായാണ് സീറ്റ് വര്‍ധന ഉള്‍പ്പെടെ സര്‍ക്കാര്‍ ആലോചിക്കുന്നത്.
പൊതുവിദ്യാലയങ്ങളില്‍ കഴിഞ്ഞവര്‍ഷം 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ സീറ്റ് വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇതുവരെയും ഇറങ്ങിയിട്ടില്ല. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, മറ്റ് സംസ്ഥാനങ്ങളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെത്തുമ്പോള്‍ സീറ്റുകള്‍ മതിയാകാതെ വരുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
ഈ വര്‍ഷം എസ്.എസ്.എല്‍.സി എഴുതിയതില്‍ 4,17,101 പേരാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. നിലവില്‍ പ്ലസ് വണ്‍, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്‌നിക് എന്നിവയില്‍ എല്ലാം കൂടി 4,23,975 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. 3,61,746 പ്ലസ് വണ്‍ സീറ്റുകള്‍ ഉള്ളതില്‍ 1,41,050 സീറ്റുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലും 1,65,100 സീറ്റുകള്‍ എയ്ഡഡ് മേഖലയിലുമാണ്. 55,596 സീറ്റുകള്‍ അണ്‍എയ്ഡഡ് സ്‌കൂളുകളിലുമുണ്ട്. സാധാരണ നിലയില്‍ 50,000 ത്തോളം സി.ബി.എസ്.ഇ വിദ്യാര്‍ഥികളും പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടാറുണ്ട്. ഇത്തരത്തില്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കാന്‍ നിലവിലുള്ള സീറ്റുകള്‍ പോരാതെ വരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."