HOME
DETAILS
MAL
ലഡാക്കില്‍ ഇന്ത്യയെ പിന്തുണച്ച് ജപ്പാന്
backup
July 04 2020 | 03:07 AM
ടോക്ക്യോ: ലഡാക്കിലെ അതിര്‍ത്തി തര്‍ക്കത്തില്‍ ഇന്ത്യയെ പിന്തുണച്ച് ജപ്പാന്.
ഇന്ത്യ-ചൈന സംഘര്‍ഷാവസ്ഥ സമാധാനപരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട ജപ്പാന് സ്ഥാനപതി സതോഷി സുസുകി യഥാര്‍ഥ നിയന്ത്രണരേഖയില്‍ ചൈന മാറ്റം വരുത്താന്‍ ശ്രമിക്കുന്നതിനെ എതിര്‍ക്കുന്നതായി ട്വിറ്ററിലൂടെ അറിയിച്ചു. സംഘര്‍ഷാനന്തരം അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ധന് ശ്രിങ്ല ജപ്പാനുമായി ചര്‍ച്ച ചെയ്തിരുന്നു.
ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയുമായി സംസാരിച്ചു.
അതിര്‍ത്തിയിലെ നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാനുള്ള നീക്കത്തെ എതിര്‍ക്കുന്നു- അദ്ദേഹം ട്വീറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."