അമ്പലപ്പുഴ റെയില്‍വേ ട്രാക്ക്- പൂത്തറ റോഡ് തുറന്നു കൊടുത്തു
അമ്പലപ്പുഴ : അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ നവീകരിച്ച റെയില്‍വേ ട്രാക്ക്-പൂത്തറ റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് ഉദ്ഘാടനം ചെയ്തു.മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് പൂത്തറ റോഡ് നവീകരിച്ചത്.
മണ്ഡലത്തിലെ ഒട്ടുമിക്ക റോഡുകളും സമയബന്ധിതമായി പൂര്‍ത്തിയാക്കാനായത് ജനപ്രതിനിധികളുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ജി.സുധാകരന് പറഞ്ഞു. ബ്ലോക്ക്,പഞ്ചായത്ത് തലത്തില്‍ ഇനിയും ഏറ്റെടുക്കാത്ത റോഡുകളുടെ ലിസ്റ്റ് നല്കിയാല് ആസ്തി വികസന ഫണ്ടില്‍നിന്ന് ഇനിയും തുക അനുവദിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
അമ്പലപ്പുഴ തെക്ക് ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ജനങ്ങളുടെ പ്രധാന റോഡുകളില്‍ ഒന്നായ പൂത്തറ റോഡ് സഞ്ചാരയോഗ്യമാക്കുക എന്നത് ഏറെനാളായുള്ള ആവശ്യങ്ങളില്‍ ഒന്നായിരുന്നു. പൂത്തുറയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാല്‍ അധ്യക്ഷത വഹിച്ചു.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍ മുഖ്യാതിഥിയായി. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശോഭബാലന്‍, പി ഡബ്യു ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വി. വിനു , അസിസ്റ്റന്റ് എഞ്ചിനീയര്‍ ബ്രൂസന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."