ബ്രിട്ടീഷ് വയോധിക മരിച്ചു
ലണ്ടന്‍: ബ്രിട്ടനില്‍ കഴിഞ്ഞയാഴ്ചയുണ്ടായ രാസായുധ ആക്രമണത്തില്‍ ചികിത്സയിലായിരുന്ന വയോധിക മരിച്ചു. 44കാരിയായ ഡൗണ്‍ സ്റ്റര്‍ഗെസ് ആണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയത്. സ്റ്റെര്‍ഗെസിന്റെ ഭര്‍ത്താവ് ചാര്‍ലി റൗളി(45)യുടെ നില ഗുരുതരമായി തുടരുകയാണ്.
ജൂണ്‍ 30നാണ് ബ്രിട്ടീഷ് നഗരമായ അമെസ്ബറിയില്‍ ദമ്പതികള്‍ക്കുനേരെ രാസായുധ പ്രയോഗമുണ്ടായത്. ചാര്‍ലി റൗളിയെയും ഡൗണ്‍ സ്റ്റര്‍ഗെസിനെയും അമെസ്ബറിയിലെ തങ്ങളുടെ വീട്ടില്‍ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു.നേരത്തെ റഷ്യക്കാരനായ മുന്‍ ബ്രിട്ടീഷ് ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയയ്ക്കും നേരെ രാസായുധ പ്രയോഗമുണ്ടായ സാലിസ്ബറിയില്‍ അപകടത്തിനു ദിവസങ്ങള്‍ക്കു മുന്‍പ് റൗളിയും സ്റ്റര്‍ഗെസും സന്ദര്‍ശിക്കുകയും നഗരത്തിലെ വിവിധ കടകളില്‍ ഷോപ്പിങ് നടത്തുകയും ചെയ്തിരുന്നു.
സംഭവത്തെ തുടര്‍ന്ന് വീണ്ടും റഷ്യ-ബ്രിട്ടന്‍ നയതന്ത്ര തര്‍ക്കം ഉടലെടുത്തിട്ടുണ്ട്. സംഭവത്തില്‍ റഷ്യ നിലപാട് വ്യക്തമാക്കണമെന്ന് ബ്രിട്ടീഷ് വൃത്തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തുന്നതായി അറിയിച്ച റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് റഷ്യക്കെതിരായ ആരോപണങ്ങള്‍ തള്ളിക്കളയുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."