183 യാത്രക്കാരുമായി യു എ ഇയില്‍ നിന്നുള്ള വിഖായയുടെ ചാര്‍ട്ടേഡ് വിമാനം കോഴിക്കോട്ടെത്തി
കോഴിക്കോട്: യു എ ഇ എസ് കെ എസ് എസ് എഫ് വിഖായ ചാര്‍ട്ടര്‍ ചെയ്ത വിമാനമെത്തി. കോഴിക്കോട്. എസ് കെ എസ് എസ് എഫ് യു എ ഇ നാഷണല്‍ വിഖായ ചാര്‍ട്ടേഡ് ചെയ്ത വിമാനം റാസല്‍ഖൈമ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 183 യാത്രക്കാരുമായി കോഴിക്കോട് പറന്നിറങ്ങി. കോവിഡ് 19 പശ്ചാത്തലത്തില്‍ സംഘടന നടത്തുന്ന സമാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട യാത്രക്കാര്‍ക്ക് നിരക്കിളവ് നല്‍കിയാണ് വിമാനം
ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്. സംഘടനക്ക് കീഴില്‍ 13 വിമാനങ്ങളിലായി ആയിരക്കണക്കിന് ആളുകള്‍ ഇതിനോടകം നാടഞ്ഞു.
യാത്രക്കാര്‍ക്ക് യു എ ഇ എസ് കെ എസ് എസ് എഫിന്റെയും യു എ ഇ വിഖായയുടെയും നേതൃത്വത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. ദുബായ് യു എ ഇ നാഷണല്‍ എസ് കെ എസ് എഫ് പ്രസിഡണ്ട് സയ്യിദ് ശുഹൈബ് തങ്ങള്‍ ആദ്യ യാത്രക്കാരന് ടിക്കറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു.
യാത്രക്കാര്‍ക്കാവശ്യമായ സുരക്ഷാ കിറ്റിന്റെ വിതരണോദ്ഘാടനം റസാഖ് വളാഞ്ചേരി നിര്‍വഹിച്ചു.
ഹൈദര്‍ ഹുദവി അഷ്റഫ് ദേശമംഗലം,സാദിഖ് റഹ്മാനി ശറഫുദ്ധീന്‍ ഹുദവി, നുഅമാന്‍ തിരൂര്‍, റാശിദ് കുറ്റിപ്പാല, ഫൈസല്‍ പയ്യനാട്, മൊയ്ദു സി സി, ഹസ്സന്‍ രാമന്തളി, സഈദ് തളിപ്പറമ്പ്, അനസ് അസ്അദി, അബ്ദുല്‍ ഖാദര്‍ ഫൈസി, സയ്യിദ് യാസിന്‍ തങ്ങള്‍ ഫാസില്‍ മെട്ടമ്മല്‍ ഹകീം ടി പി കെ. ഹുസൈന്‍ പുറത്തൂര്‍, ഫൈസല്‍ പുറത്തൂര്‍, ശാക്കിര്‍ ഫാറൂഖ് യുഎഇ യിലെ വിവിധ എമിറേറ്റുകളിളെ വിഖായ അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."