HOME
DETAILS

മാറഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ടയവധിയില്‍; രോഗികള്‍ വലഞ്ഞു

  
backup
July 15, 2016 | 11:55 PM

%e0%b4%ae%e0%b4%be%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6

പൊന്നാനി: മാറഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ ആകെയുള്ള മൂന്ന് ഡോക്ടര്‍മാരും ഡ്യൂട്ടിക്കെത്തിയില്ല. ഇതോടെ നൂറുകണക്കിന് രോഗികള്‍ ചികിത്സ കിട്ടാതെ ദുരിതത്തിലായി.
ഇന്നലെ മൂന്ന് ഡോക്ടര്‍മാരും അവധിയെടുത്തതാണ് പ്രശ്‌നമായത്. രാവിലെ തന്നെ നൂറുകണക്കിന്  രോഗികള്‍ ചികിത്സക്കെത്തിയിരുന്നു. പകല്‍ പതിനൊന്ന് കഴിഞ്ഞിട്ടും ഒരു ഡോക്ടര്‍ പോലും ആശുപത്രിയില്‍ എത്തിയില്ല. ഇതിനിടെ ചികിത്സക്കെത്തിയ മൂന്ന് രോഗികള്‍ തലകറങ്ങി വീഴുകയും ചെയ്തു.
രോഗികള്‍ ബഹളം വച്ചതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഡോക്ടര്‍മാരുമായി ഫോണില്‍ ബന്ധപ്പെട്ടു.  പരസ്പരം പറയാതെയാണ് മൂന്ന്  ഡോക്ടര്‍മാരും ലീവെടുത്തത്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ പരസ്പരം പഴിചാരുകയാണ് ചെയ്തത്.  ഇതിനിടെ ഒരു ഡോക്ടര്‍ ഉച്ചയോടെ എത്തിയത് രോഗികള്‍ക്ക് ആശ്വാസമായി. ഡോക്ടര്‍മാരുടെ കൂട്ടയവധിക്കെതിരേ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി കൊടുക്കുമെന്ന് വിവിധ യുവജന സംഘടനകള്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് വിലയേറും; പുതിയ നികുതി നയപ്രഖ്യാപനവുമായി വ്യവസായ മന്ത്രി

Saudi-arabia
  •  12 days ago
No Image

‍'ഒമാൻ ഒഡീസി' പ്രകാശനം ചെയ്തു: ഒമാന്റെ ചരിത്രവും സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ പുതിയ പുസ്തകം

oman
  •  12 days ago
No Image

തക്കാളി വില കുതിക്കുന്നു; കിലോ 80 രൂപ, 100 രൂപ കടന്നേക്കും

Kerala
  •  12 days ago
No Image

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാഹനം ഇനി ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കുള്ള മൊബൈല്‍ ഹെല്‍ത്ത് ക്ലിനിക്

International
  •  12 days ago
No Image

സഊദിയിൽ ജിമ്മുകളിലും സ്പോർട്സ് സെന്ററുകളിലും സ്വദേശിവത്കരണം: കൂടുതൽ തസ്തികകളിൽ സ്വദേശികളെ നിയമിക്കും; നിയമനം അടുത്ത വർഷം മുതൽ

Saudi-arabia
  •  12 days ago
No Image

ശബരിമല സ്വര്‍ണപ്പാളി കേസിലെ പരാമര്‍ശം; കെ.എം ഷാജഹാനെതിരെ കേസ്

Kerala
  •  12 days ago
No Image

ചെങ്കടലില്‍ കേബിള്‍ പ്രവര്‍ത്തനങ്ങള്‍ വൈകുന്നു; യുഎഇയുടെ ഇന്റര്‍നെറ്റ് സംവിധാനം തടസപ്പെടില്ല

uae
  •  12 days ago
No Image

യുഎഇ പെട്രോൾ, ഡീസൽ വില: നവംബറിലെ കുറവ് ഡിസംബറിലും തുടരുമോ എന്ന് ഉടൻ അറിയാം

uae
  •  12 days ago
No Image

ഡി.കെ ശിവകുമാര്‍ വൈകാതെ മുഖ്യമന്ത്രിയാവും, 200 ശതമാനം ഉറപ്പെന്ന് കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ ഇഖ്ബാല്‍ ഹുസൈന്‍

National
  •  12 days ago
No Image

മലാക്ക കടലിടുക്കില്‍ തീവ്രന്യൂനമര്‍ദ്ദം 'സെന്‍ യാര്‍' ചുഴലിക്കാറ്റായി; പേരിട്ടത് യു.എ.ഇ

National
  •  12 days ago