വിട പറഞ്ഞത് പകരം വയ്ക്കാനില്ലാത്ത നേതാവ്
ഹമീദ് കുണിയ
കാഞ്ഞങ്ങാട്: മുസ്ലിം ജില്ലാ വൈസ് പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ പി. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ വിയോഗം ജില്ലയില്‍ കനത്ത നഷ്ടമാണുണ്ടാക്കിയത്. ഹരിത രാഷ്ട്രീയത്തില്‍ ജില്ലയില്‍ പക്വതയും പാകതയും നേടിയിരുന്ന മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ ചെറുപ്പത്തില്‍ തന്നെ മികച്ച സംഘടനാ പാടവം പ്രകടിപ്പിച്ചിരുന്നു. പല പൊതുസമ്മേളനങ്ങളിലും പ്രസംഗം പരിഭാഷപ്പെടുത്താനുള്ള അവസരം ജില്ലയില്‍ ലഭിച്ചിരുന്നത് മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ക്കായിരുന്നു. അദ്ദേഹത്തിന്റെ ലളിതഭാഷയിലുള്ള പരിഭാഷ ഏവര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതരത്തിലുള്ളതായിരുന്നു. മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റുമാരായിരുന്ന ബനാത്ത്വാല, ഇബ്രാഹിം സുലൈമാന്‍ തുടങ്ങിയ നേതാക്കള്‍ ജില്ലയിലെ സമ്മേളനങ്ങളിലെത്തുമ്പോള്‍ പരിഭാഷകനായി എത്തുക മുഹമ്മദ് കുഞ്ഞി മാസ്റ്ററായിരുന്നു.
വിനയവും ഒപ്പം കൃത്യ നിഷ്ഠതയും കൈമുതലാക്കിയിരുന്ന അദ്ദേഹം ജില്ലയില്‍ രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് നിറഞ്ഞു നില്‍ക്കുകയും ചെയ്തു. ലീഗിന്റെ പഴയകാല ചരിത്രങ്ങളും നേതാക്കളുടെ പ്രവര്‍ത്തനങ്ങളും ആര്‍ക്കും ഏതു സമയത്തും ചോദിച്ചാല്‍ വളരെ കൃത്യമായി ലഭിക്കുമെന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. മികച്ച രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകനും സംഘാടകനും പ്രഭാഷകനും എഴുത്തുകാരനുമൊക്കെയായിരുന്ന അദ്ദേഹം അവസാന സമയം വരെ കര്‍മരംഗത്ത് സജീവമായിരുന്നു.
നേതാക്കളും പ്രവര്‍ത്തകരും തമ്മില്‍ വലിയ അന്തരങ്ങളൊന്നുമില്ലെന്ന് അദ്ദേഹം തന്റെ ജീവിതത്തില്‍ കൂടി തെളിയിക്കുകയും ചെയ്തിരുന്നു. ഇതര രാഷ്ട്രീയ പ്രവര്‍ത്തകരോട് പോലും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ നര്‍മം കലര്‍ന്ന ഭാഷായില്‍ ഇടപഴകിയിരുന്ന മാസ്റ്ററുടെ വിയോഗം മുസ്ലിം പ്രസ്ഥാനത്തിനും കാഞ്ഞങ്ങാട്ടെ സാമൂഹ്യ-സാംസ്കാരിക മേഖലക്കും കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. പുതു തലമുറയ്ക്ക് പ്രസ്ഥാനത്തിന്റെ ചരിത്രം പകര്‍ന്നു നല്‍കിയിരുന്ന മാസ്റ്റര്‍ പ്രസ്ഥാനത്തില്‍ ആളുകളെ ഉറപ്പിച്ചു നിര്‍ത്തുന്നതിലും നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു.
മുസ്ലിം ലീഗ് പോഷക സംഘടനയായ എം.എസ്.എഫില്‍ കൂടി പൊതുരംഗത്ത് വന്ന മാസ്റ്റര്‍ കാഞ്ഞങ്ങാട് ശാഖാ പ്രസിഡന്റ് , ഹൊസ്ദുര്‍ഗ് താലൂക്ക് ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, ഉപദേശക സമിതി ചെയര്മാന് എന്നീ പദവികള്‍ വഹിച്ചതിനു പുറമെ അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ്, എസ്.ടി.യു മോട്ടോര്‍ തൊഴിലാളി സ്ഥാപക പ്രസിഡന്റ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പദവികളും വഹിച്ചു.
അജാനൂര്‍ പഞ്ചായത്ത് മെംബര്‍, കേരള ഫിഷര്‍മാന്‍ കോര്പറേഷന് ഡയരക്ടര്‍, കെ.എസ്.ആര്.ടി.സി ഉപദേശക സമിതി അംഗം, ഒയില്‍ പാം ഇന്ത്യ ലിമിറ്റഡ് ചെയര്മാന്, റെയില്‍വേ യൂസേര്‍സ് ഫോറം അംഗം എന്നീ പദവികളും വഹിച്ചിരുന്നു. 1982ല്‍ ഉദുമ നിയോജക മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായും മത്സരിച്ചിരുന്നു.
അതിഞ്ഞാല്‍ അജാനൂര്‍ ഗവ. മാപ്പിള എല്‍.പി സ്കൂള്‍, മാണിക്കോത്ത് ഗവ. യു.പി സ്കൂള്‍, കാഞ്ഞങ്ങാട് ദുര്‍ഗാ ഹൈസ്കൂള്‍, പടന്നക്കാട് ശ്രീ നാരായണ ടീച്ചേര്‍സ് ട്രെയിനിങ് സ്കൂളില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി 1970ല്‍ ചിത്താരി എ.യു.പി സ്കൂളില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങി. ചന്ദ്രിക ദിനപത്രത്തിന്റെ കാഞ്ഞങ്ങാട് ലേഖകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ദീര്‍ഘ കാലം കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് 'വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.
മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ് കോയ പുരസ്കാരവും മാസ്റ്റര്‍ നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം