HOME
DETAILS
MAL
വെള്ളൂക്കുന്നേല്‍ കുടുംബത്തിന്റെ ക്രിമിനല്‍ ബന്ധം അന്വേഷിക്കണമെന്ന്
backup
April 23 2017 | 21:04 PM
തിരുവനന്തപുരം: സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകരായ വെള്ളൂക്കുന്നേല്‍ കുടുംബത്തിന്റെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിക്കണമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് എം.എസ് കുമാര്‍.
2007 ജൂണ്‍ ആറിന് ചിന്നക്കനാല്‍ വില്ലേജ് ഓഫിസ് ആക്രമിച്ച് രേഖകള്‍ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ടോം സഖറിയയുടെ സഹോദരന് ബോബി സഖറിയയെന്നും അദ്ദേഹം ആരോപിച്ചു. ഈ കേസില്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തതല്ലാതെ തുടര്‍ നടപടിയുണ്ടായില്ല. ചിന്നക്കനാല്‍ വില്ലേജ് ഓഫിസറായിരുന്ന തിരുവനന്തപുരം സ്വദേശി സ്റ്റുവര്‍ട്ട് പൊള്ളലേറ്റ് മരിച്ചതില്‍ ദുരൂഹതയുണ്ട്. മറ്റൊരു വില്ലേജ് ഓഫിസറും ദുരൂഹസാഹചര്യത്തിലാണ് ഇവിടെ മരിച്ചത്. ഇതേപ്പറ്റിയെല്ലാം സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."