ബി.ജെ.പി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ഉന്നത നേതാവ് ശത്രുഘ്നന്‍ സിന്‍ഹ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസിന്റെ സംഘടനായ ചുമതലയുള്ള കെ.സി വേണുഗോപാലിനൊപ്പമെത്തിയാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി നേതൃത്വത്തിനുമെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ച ആളാണ് ശത്രുഘ്നന്‍ സിന്‍ഹ. മോദിയുടെ നയങ്ങളെ പലപ്പോഴും പാര്‍ട്ടിക്കുള്ളില്‍ നിന്നുകൊണ്ട് എതിര്‍ത്തു.
ബിഹാറിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ശക്തിസിങ് ഗോഹിലിന്റെ വീട്ടില്‍ വച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ശത്രുഘ്നന്‍ സിന്‍ഹ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദിനെതിരെയായിരിക്കും താന്‍ മത്സരിക്കുകയെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.
എന്തു സാഹചര്യമായാലും പാട്നയില്‍ നിന്നാണ് താന്‍ മത്സരിക്കുകയെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."