HOME
DETAILS

പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍: പ്രതികള്‍ പിടിയില്‍

  
backup
July 16, 2016 | 11:22 AM

payyannur-political-twin-murder

കണ്ണൂര്‍: പയ്യന്നൂരിലെ ഇരട്ടക്കൊലപാതകങ്ങളിലെ പ്രധാന പ്രതികള്‍ പിടിയില്‍. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ നാലു ബി.ജെ.പി പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ രണ്ടു സി.പി.എമ്മുകാരും പിടിയിലായി.


സി.പി.എം പ്രവര്‍ത്തകനായ സി.വി ധനരാജിന്റെയും ബി.ജെ.പി പ്രവര്‍ത്തകനായ സി.കെ രാമചന്ദ്രനെയും കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിനു ശേഷം പ്രതകള്‍ക്കായി പൊലിസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിരുന്നു. രണ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് അറുപതിലധികം പേര്‍ക്കെതിരേ പൊലിസ് കേസെടുത്തിരുന്നു. രണ്ടു കൊലപാതകം നടക്കുന്നത് മണിക്കൂറുകള്‍ക്കിടയിലാണ്.


ആദ്യം കൊല്ലപ്പെട്ടത് സി.പി.എം പ്രവര്‍ത്തകനായ ഡി.വൈ.എഫ്.ഐ രമാന്തളി സൗത്ത് വില്ലേജ് മുന്‍ സെക്രട്ടറി കാരന്താട്ടെ സി.വി ധനരാജാണ്. ധനരാജിനെ വീട്ടിലേക്കു വരവെ വീട്ടുവരാന്തയില്‍ പതിയിരുന്ന സംഘം വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു. പിന്നീട് ഇതിന്റെ തുടര്‍ച്ചയായി രാത്രി ഒരു മണിയോടെ ബി.എം.എസ് പയ്യന്നൂര്‍ മേഖലാ പ്രസിഡന്റും ഓട്ടോ ഡ്രൈവറുമായ സി.കെ രാമചന്ദ്രനും (52) വെട്ടേറ്റു മരിച്ചു. വീട്ടിലേക്ക് ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം രാമചന്ദ്രനെ വെട്ടുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago
No Image

എൻ.ടി.എയിൽ കൂട്ടപ്പിരിച്ചുവിടൽ: 47 ജീവനക്കാർക്ക് ജോലി നഷ്ടമായി; വിദ്യാഭ്യാസ മന്ത്രി രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ

National
  •  2 days ago
No Image

നവജാത ശിശുവിനെ അപരിചിതയെ ഏൽപ്പിച്ച് മാതാവ് കടന്നുകളഞ്ഞു; ഫോൺ സ്വിച്ച് ഓഫ്, സംഭവം കോഴിക്കോട് മെഡിക്കൽ കോളജിൽ

Kerala
  •  2 days ago