'അവര്‍ക്കുമിവിടെ ഇടമുണ്ട്'; മയില്കുഞ്ഞുങ്ങള്ക്ക് അഭയമായി കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്രം
കയ്പ്പമംഗലം: ഭൂമിയുടെ അവകാശികള്‍ മനുഷ്യന് മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും ഇവിടെ ഇടമുണ്ടെന്നു സമര്‍ഥിച്ച ബഷീറിന്റെ വാക്കുകളെ അന്വര്ത്തമാക്കുകയാണ് കഴിമ്പ്രം വാഴപ്പുള്ളി ക്ഷേത്രവും ജീവനക്കാരും. രണ്ടു ദിവസം മുന്‍പാണ് ഓഫിസ് സെക്രട്ടറിയായ സതീഷ് ഓഫിസിലിരിക്കെ ചുറ്റുമതിലിനകത്ത് നിന്ന് കാക്കകളുടെ കലപില ശബ്ദവും പുറത്ത് നായ്ക്കളെയും കാണുന്നത്. സംഭവം നോക്കിയപ്പോഴാണ് ആല്മരത്തിന് താഴെയായി കോഴിക്കുഞ്ഞിനോളം വലുപ്പമുള്ള രണ്ടു മയില്കുഞ്ഞുങ്ങള് ശ്രദ്ധയില്‍പ്പെടുന്നത്.
കാക്കകളുടെ ഉപദ്രവത്തില്‍ നിന്ന് ഓടിയൊളിക്കാന്‍ പാടുപെട്ട ഇവരെ വേഗം കൂടിനകത്താക്കി ഓഫിസില്‍ സൂക്ഷിച്ചു. മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും ശബ്ദം കേട്ട് നോക്കിയപ്പോള്‍ മൂന്ന് കുഞ്ഞുങ്ങള്‍ കൂടി. അങ്ങനെ അഞ്ചു കുഞ്ഞുങ്ങള്‍ക്കും ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറില്‍ അഭയമൊരുക്കി. മേഖലയില്‍ ധാരാളമായി മയിലുകള്‍ കണ്ടു വരുന്ന പ്രദേശമാണിത്. ചെറിയ കുറ്റിക്കാടും മറ്റും ധാരാളമുള്ളതിനാല്‍ മയിലുകള്‍ കൂട്ടത്തോടെ ഇവിടെ എത്തുന്നു. കനത്ത കാറ്റിലും മഴയിലും കൂടിന് കേടുപാടുകള്‍ പറ്റിയതാകാം മയില്‍ കുഞ്ഞുങ്ങള്‍ താഴെ വീഴാന്‍ കാരണം. സംഭവം ഉടനെ വനം വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും വനത്തില്‍ കൊണ്ട് പോയി വിട്ടാല്‍ അതിജീവനത്തിനുള്ള പ്രായമാകാത്തതിനാല്‍ ക്ഷേത്രത്തില്‍ തന്നെ സംരക്ഷിക്കാനാണ് മറുപടി നല്‍കിയത്. തണുത്ത കാലാവസ്ഥയായതിനാല്‍ രാത്രിയും പകലും ഇലക്ട്രിക്ക് ബള്‍ബ് കൂടിനകത്ത് സ്ഥാപിച്ചിട്ടുണ്ട്. കോഴിക്കുഞ്ഞുങ്ങള്‍ക്ക് നല്‍കാറുള്ള ചെറിയ സ്റ്റാര്‍ട്ടര്‍ തീറ്റയാണ് ഇവര്‍ക്കും നല്‍കുന്നത്. ഇന്നലെ രാവിലെ വെറ്റിനറി ഡോക്ടര്‍ സ്ഥലത്തെത്തി ആവശ്യമായ ശുശ്രൂഷയും നല്കി. താഴെ വീണതിനാല്‍ ഒരു കുഞ്ഞിന്റെ കാലിന് നേരിയ പരുക്കുകള്‍ ഒഴിച്ചാല്‍ എല്ലാവരും ആരോഗ്യവാന്മാരാണ്. കുഞ്ഞുങ്ങളെ നോക്കി സാദാസമയവും അമ്മ മയില്‍ പുറത്തുണ്ട്. എന്നാല്‍ മറ്റു ജന്തുക്കള്‍ ഉപദ്രവിക്കുന്നതിനാല്‍ കുഞ്ഞുങ്ങളെ കൂടെ കൊണ്ട് പോകാന്‍ കഴിയുന്നില്ല. തള്ളമയിലിന് കൊണ്ട് പോകാന്‍ സാധിക്കും വരെ ഈ ഭൂമിയുടെ അവകാശികള്‍ക്ക് വാഴപ്പുള്ളി ക്ഷേത്രത്തില്‍ ഇടമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം