HOME
DETAILS
MAL
വിമാന ഇന്ധന നികുതി 5 ശതമാനമാക്കി
backup
April 06 2019 | 19:04 PM
കൊണ്ടോട്ടി: കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ ആഭ്യന്തര സര്‍വിസ് നടത്തുന്ന വിമാനങ്ങള്‍ക്ക് ഇന്ധന നികുതി 5 ശതമാനമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. നിലവില്‍ കണ്ണൂര്‍ വിമാനത്താവളം ഒഴികെ മറ്റുവിമാനത്താവളങ്ങളില്‍ 29.04 ശതമാനമാണ് ഇന്ധന നികുതി ഈടാക്കിയിരുന്നത്. കണ്ണൂരിന് മാത്രം നികുതി ഇളവ് നല്‍കിയതിനെതിരേ പ്രതിഷേധം ഉയര്‍ന്നതോടെയാണ് മറ്റു വിമാനത്താവളങ്ങള്‍ക്ക് 5 ശതമാനമാക്കിയത്. ഈ മാസം മുതല്‍ വിമാനങ്ങള്‍ക്ക് ഇന്ധന നികുതി ലഭ്യമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."