HOME
DETAILS

വനിത ഡ്രൈവിങ്; സഊദിയില്‍ ജോലി നഷ്ടപ്പെട്ടത് മുപ്പതിനായിരം ഡ്രൈവര്‍മാര്‍ക്ക്

  
backup
July 10, 2018 | 8:34 AM

%e0%b4%b5%e0%b4%a8%e0%b4%bf%e0%b4%a4-%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

ജിദ്ദ: സഊദിയില്‍ വനിതകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതോടെ ഹൗസ് ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ് ഗണ്യമായി കുറഞ്ഞു. ആറു മാസത്തിനിടെ മുപ്പതിനായിരത്തിലേറെ വിദേശി ഹൗസ് ഡ്രൈവര്‍മാരെ മാതൃരാജ്യങ്ങളിലേക്ക് മടക്കി അയച്ചതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയും വ്യക്തമാക്കി.

സ്വദേശിവത്കരണം ശക്തമായതോടെ നിത്യവും സഊദിയില്‍ തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികളുടെ ശരാശരി എണ്ണം 2602 ആണ്.
രണ്ടാഴ്ച മുമ്പാണ് സഊദിയില്‍ വനിതകള്‍ വാഹനം ഓടിച്ചു തുടങ്ങിയത്. ഇതിനിടെ ഹൗസ് ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ് 25 ശതമാനം കുറഞ്ഞു. അടുത്ത വര്‍ഷം ഇത് 50 ശതമാനത്തിന് മുകളിലാകാനാണ് സാധ്യതയെന്ന് റിക്രൂട്ട്‌മെന്റ് മേഖലയിലുള്ളവര്‍ പറയുന്നു.

ഇന്ത്യ, ഇന്‍ഡൊനീഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഹൗസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നത്. സഊദിയില്‍ മൂന്ന് ലക്ഷത്തിലേറെ ഇന്ത്യന്‍ ഡ്രൈവര്‍മാര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. രണ്ട് വര്‍ഷത്തിനകം സഊദിയിലെ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്ന 40 ശതമാനം വിദേശികള്‍ക്കെങ്കിലും തൊഴില്‍ നഷ്ടപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വനിതകള്‍ വാഹനം ഓടിക്കാന്‍ തുടങ്ങിയത് സ്വദേശി കുടുംബങ്ങളുടെ ചെലവ് കുറയ്ക്കാനും വിദേശത്തേക്ക് ഒഴുകുന്ന പണത്തില്‍ കുറവു വരുത്താനും സഹായിക്കുമെന്ന് ചേംബര്‍ ഓഫ് കോമേഴ്‌സ് മുന്‍ വൈസ് പ്രസിഡന്റ് ഡോ. സാമി അല്‍ അബ്ദുല്‍ കരിം പറഞ്ഞു.

രാജ്യത്ത് 1.36 ലക്ഷം ഹൗസ് ഡ്രൈവര്‍മാരാണ് ഉള്ളത്. ഈ വര്‍ഷം മാര്‍ച്ച് വരെയുളള കണക്കുകള്‍ പ്രകാരം മാസം 7,500 ഹൗസ് ഡ്രൈവര്‍മാര്‍ ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിടുന്നുണ്ടെന്ന് ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി വ്യക്തമാക്കി.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉംറ നിർവഹിക്കാനായി പോകുന്ന യുഎഇയിലെ താമസക്കാർ അറിഞ്ഞിരിക്കേണ്ട 6 സുപ്രധാന നിയമങ്ങൾ

uae
  •  5 days ago
No Image

ടി-20യിലെ വമ്പൻ നാഴികക്കല്ലിനരികെ സഞ്ജു; കളത്തിലിറങ്ങിയാൽ പിറക്കുക ഐതിഹാസിക നേട്ടം

Cricket
  •  5 days ago
No Image

ഇനി ഓട്ടം മൈതാനത്തേക്ക്: ക്രിക്കറ്റ് ടീമുമായി കെഎസ്ആർടിസി വരുന്നു

Kerala
  •  5 days ago
No Image

മുഖ്യമന്ത്രിയെ വരവേൽക്കാൻ ഒരുങ്ങി കുവൈത്ത്; ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ

Kuwait
  •  5 days ago
No Image

റെക്കോർഡ് വളർച്ചയിൽ ഇത്തിഹാദ്; നാല് പുതിയ ലക്ഷ്യസ്ഥാനങ്ങൾ കൂടി പ്രഖ്യാപിച്ചു

uae
  •  5 days ago
No Image

'ടി20യിൽ ഇന്ത്യയുടെ പ്രധാന ബാറ്റർ അവനാണ് ശരിക്കും റൺമെഷീൻ'; ഇന്ത്യൻ ഓപ്പണറെ പ്രകീർത്തിച്ച് ഓസീസ് ഇതിഹാസം

Cricket
  •  5 days ago
No Image

മൂന്നാറിൽ വിനോദസഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം; എംവിഡി നടപടിയെടുത്തു, മൂന്ന് ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Kerala
  •  5 days ago
No Image

നാട്ടിലെത്തി മൂന്ന് ദിവസം കഴിഞ്ഞിട്ടും ല​ഗേജ് എത്തിയില്ല; എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർ ആശങ്കയിൽ

uae
  •  5 days ago
No Image

82 വർഷം കഠിന തടവ്, 3.5 ലക്ഷം പിഴ; സഹോദരിമാരെ പീഡിപ്പിച്ച യുവാവിന് കുന്നംകുളം പോക്സോ കോടതിയുടെ ശിക്ഷ

crime
  •  5 days ago
No Image

പാലക്കാട്ട് ബൈക്കും വാനും കൂട്ടിയിടിച്ചു; സബ് ജില്ലാ കലോത്സവത്തിനെത്തിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

Kerala
  •  5 days ago