HOME
DETAILS

ഭക്ഷണം തരുന്ന മെഷീന്‍, എല്‍.സി.ഡി ടി.വി സൗകര്യത്തോടെയുള്ള ഡബിള്‍ഡെക്കര്‍ എ.സി ട്രെയിനുകള്‍ ജൂലൈയില്‍

  
backup
April 24, 2017 | 7:43 AM

special-double-decker-overnight-ac-chair-car-trains

ന്യൂഡല്‍ഹി: രാത്രികാലങ്ങളില്‍ തിരക്കുള്ള റൂട്ടുകളില്‍ ഡബിള്‍ഡെക്കര്‍ എ.സി ട്രെയിനുകള്‍ ഓടിക്കാനൊരുങ്ങി റെയില്‍വ്വേ. ഡല്‍ഹി-ലക്‌നൗ പോലുള്ള റൂട്ടുകളില്‍ രാത്രികാല ട്രെയിനുകള്‍ ജൂലൈ മുതല്‍ ഓടിത്തുടങ്ങും.

ഉദയ് എക്‌സ്പ്രസ്, ഉല്‍കൃഷ്ട് ഡബിള്‍ ഡെക്കര്‍ എ.സി യാത്രി എന്നീ പേരുകളിട്ടിരിക്കുന്ന ട്രെയിനില്‍ സ്ലീപ്പര്‍ കോച്ചുകളുണ്ടാവില്ല. പകരം സുഖമായി ഇരിക്കാവുന്ന ചെയറുകളായിരിക്കും സജ്ജീകരിക്കുക. ഓരോ കോച്ചിലും 120 സീറ്റുകളുണ്ടാവും. ചൂട് ഭക്ഷണവും പാനീയങ്ങളും തരുന്ന മെഷീനുകളും ട്രെയിനിന്റെ പ്രത്യേകതയാണ്.

മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളിലെ 3എ.സി ടിക്കറ്റ് ചാര്‍ജ്ജിനേക്കാളും കുറവായിരിക്കും ടിക്കറ്റ് നിരക്ക്. ഓരോ കോച്ചിലും വലിയ എല്‍.സി.ഡി ടി.വിയുണ്ടാവും. അതാത് സീറ്റുകളില്‍ സജ്ജീകരിച്ചിരിക്കുന്ന ബ്ലൂടൂത്ത് ഹെഡ്‌ഫോണിലൂടെ ശബ്ദം കേള്‍ക്കാം. ബയോ ടോയ്‌ലറ്റ്, മോഡേണ്‍ ഇന്റീരിയര്‍, കാല്‍ നീട്ടിയിരിക്കാനുള്ള സ്‌പേസ് എന്നിവയും പുതിയ ട്രെയിനിന്റെ പ്രത്യേകതയാണ്.

ഏതെല്ലാം റൂട്ടിലാണ് ജൂലൈ മുതല്‍ ട്രെയിന്‍ ഓടിത്തുടങ്ങുകയെന്ന് വ്യക്തമായിട്ടില്ല. രാത്രി കാലങ്ങളില്‍ വലിയ തിരക്കുള്ള റൂട്ടുകളായിരിക്കും തെരഞ്ഞെടുക്കുക. മണിക്കൂറില്‍ 110 കിലോ മീറ്റര്‍ ഓടുന്ന ട്രെയിന്‍ 2016-17 ബജറ്റിലാണ് പ്രഖ്യാപിച്ചത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ

oman
  •  a day ago
No Image

തെരുവ് പൂച്ചകൾക്കായി മാസം ചെലവഴിക്കുന്നത് 10,000 ദിർഹത്തോളം; നന്മയുടെ കഥയുമായി ദുബൈയിലെ പ്രവാസികൾ

uae
  •  a day ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: പി.എസ് പ്രശാന്ത് നേരിട്ട് ഇടപെട്ടതിന് തെളിവ്; റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

Kerala
  •  a day ago
No Image

ശൈഖുല്‍ ജാമിഅ ഇനി ഓര്‍മ;  പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍

Kerala
  •  2 days ago
No Image

കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രതികൾക്ക് 10 വർഷം തടവും 1.3 ബില്യൺ ഡോളർ പിഴയും വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  2 days ago
No Image

കേന്ദ്രസര്‍ക്കാറിന്റെ ട്രേഡ്മാര്‍ക്ക് അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും; മോദി സര്‍ക്കാറിനെതിരേ അഞ്ഞടിച്ച് സോണിയാഗാന്ധി

National
  •  2 days ago
No Image

ഘാനയിലെ പ്രളയക്കെടുതി; അടിയന്തര ദുരിതാശ്വാസ സഹായവുമായി യുഎഇ

uae
  •  2 days ago
No Image

ചാക്കില്‍ കെട്ടിവെച്ചത് ജീവനുള്ള പെരുമ്പാമ്പിനെ, കടിയേല്‍ക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കോഴിക്കോട് ഹരിത കര്‍മ സേനയോട് ക്രൂരത

Kerala
  •  2 days ago
No Image

പുതിയ ജീവനക്കാർക്ക് തൊഴിലാളി ഇൻഷുറൻസ് നിർബന്ധമാക്കി യുഎഇ സർക്കാർ; പോളിസി ഇല്ലാതെ വർക്ക് പെർമിറ്റ് ലഭിക്കില്ല

uae
  •  2 days ago
No Image

ഇറാഖി മധ്യസ്ഥതയില്‍ യു.എസ് മുന്നോട്ട് വെച്ച വെടിനിര്‍ത്തല്‍ കരാര്‍ തള്ളി ഇറാന്‍; ഭീഷണി തുടര്‍ന്നാല്‍ തെല്‍ അവീവിനെ അക്രമിക്കും, ബാബുല്‍ മന്‍ദബ് അടച്ചു പൂട്ടും-ട്രംപിന് മുന്നറിയിപ്പ്  

International
  •  2 days ago