HOME
DETAILS

വേനല്‍ച്ചൂടിലും ഡീന്‍ കുര്യാക്കോസിന് ആവേശകരമായ സ്വീകരണം

  
backup
April 07, 2019 | 5:31 AM

%e0%b4%b5%e0%b5%87%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%82%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%a1%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81

കോതമംഗലം: ചുട്ടുപൊള്ളുന്ന കാലാവസ്ഥയിലും കോതമംഗലത്തിന്റെ താരമായി യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ്. മീനച്ചൂടിലും തളരാത്ത ആവേശത്തോടെയാണ് ഓരോ മേഖലയിലും നാട്ടുകാര്‍ സ്വീകരണം ഒരുക്കിയത്. ബൈക്ക് റാലിയുടെ അകമ്പടിയോടെ റോഡ് ഷോ നടത്തിയാണ് പ്രവര്‍ത്തകര്‍ ഓരോ സ്വീകരണ കേന്ദ്രങ്ങളിലൂടെയും ആനയിച്ചത്. ആളുകളുടെ പങ്കാളിത്തം മൂലം മണിക്കൂറുകള്‍ വൈകിയാണ് സ്ഥാനാര്‍ഥിക്ക് ഓരോ സ്വീകരണ കേന്ദ്രങ്ങളിലും എത്താന്‍ കഴിഞ്ഞത്. രാവിലെ കാരക്കുന്നം പള്ളിപ്പടിയില്‍ നിന്നാണ് ഡീനിന്റെ ഇന്നലത്തെ പര്യടനം ആരംഭിച്ചത്. മുന്‍ എം.എല്‍ .എ ടി യു കുരുവിള ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.പി ബാബു അധ്യക്ഷനായി.  നേതാക്കളായ പി.കെ സജീവ്, പി.പി ഉതുപ്പാന്‍, എ.ജി ജോര്‍ജ്, അഡ്വ. മാത്യു ജോസഫ്, മൈതീന്‍ മുഹമ്മദ്, പി.കെ മൊയ്തു, അഡ്വ. അബു മൊയ്തീന്‍, പി.എസ്.എം സാദിഖ്, എ.ടി പൗലോസ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് പുതുപ്പാടി, മുളവൂര്‍ കവല, കറുകടം, ഷാപ്പുംപടി, മാതിരപ്പിള്ളി, തെക്കേവെണ്ടുവഴി, കരിമ്പന പാറ ,കൊട്ടംകുഴി, എംഎം കവല ,ചെറുവത്തൂര്‍ കവല, പൂവത്തൂര്‍, കുറ്റിലഞ്ഞി, സൊസൈറ്റി പടി, ഇരമല്ലൂര്‍ റേഷന്‍ കടപ്പടി, ഇരമല്ലൂര്‍ പള്ളിപ്പടി,314 കവല ചുവപ്പീകുന്ന്, ഇന്ദിരാഗാന്ധി കോളജ് ജംഗ്ഷന്‍, ഇളമ്പ്ര മറ്റത്തി പീടിക, നങ്ങേലിപ്പടി, നെല്ലിക്കുഴി കവല, കമ്പനിപ്പടി, ഇരുമല പടി, പടിഞ്ഞാറേ കവല, ഗ്രീന്‍വാലി സ്‌കൂള്‍പടി, തൃക്കാരിയൂര്‍ കവല ,ആയക്കാട് കവല, നാഗഞ്ചേരി തുരങ്കം കവല, ഹൈസ്‌കൂള്‍ കവല, പ്ലാമൂടി, മുട്ടത്ത് പാറ ,ഉപ്പുകണ്ടം ചേറങ്ങനാല്‍, മദ്രസ പള്ളിപ്പടി, മുത്തം കുഴി കവല, എരപ്പൂങ്കല്‍ കവല, പൂച്ച കുത്ത്,വെട്ടാം പാറ, വെറ്റിലപ്പാറ, കുളങ്ങാട്ട് കുഴി, മാലിപ്പാറ സൊസൈറ്റി പടി, ചെമ്മീന്‍ കുത്ത്, കീരംപാറ കവല, ചെങ്കര, ഭൂതത്താന്‍കെട്ട് ,പുന്നേക്കാട് ,വെളി യേല്‍ ചാല്‍. പാലമറ്റം, കാഞ്ഞിരം കുന്ന് ,നാടുകാണി, തോണി കണ്ടം ചേലാട് രാമല്ലൂര്‍ കപ്പേള പടി , മലയിന്‍കീഴ്, വലിയ പാറ, കുത്തുകുഴി, കോഴിപ്പിള്ളി കവല എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം തങ്കളയില്‍ പര്യടനം സമാപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴ മർദനക്കേസ്:  ഒടുവിൽ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  3 days ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

Kuwait
  •  3 days ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  3 days ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  3 days ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  3 days ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  3 days ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  3 days ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 days ago