കസാഖിസ്ഥാനില്‍ കൊവിഡിനെ വെല്ലുന്ന ന്യുമോണിയ
ബെയ്ജിങ്: കസാഖിസ്ഥാനില്‍ കൊവിഡിനേക്കാള്‍ മാരകമായ 'അജ്ഞാത ന്യുമോണിയ' ബാധിക്കുന്നതായി മുന്നറിയിപ്പ് നല്‍കി ചൈന. അജ്ഞാത ന്യുമോണിയ മൂലം ഈ വര്‍ഷം ആദ്യ ആറുമാസത്തിനുള്ളില്‍ അവിടെ 1,772 പേര്‍ മരിച്ചെന്നും ജൂണില്‍ മാത്രം 628 പേര്‍ മരിച്ചതായും കസാഖിസ്ഥാനിലെ ചൈനീസ് എംബസി പ്രസ്താവനയില്‍ പറഞ്ഞു. മരിച്ചവരില്‍ ചൈനീസ് പൗരന്മാരും ഉള്‍പ്പെടുന്നു. ന്യുമോണിയ മരണനിരക്ക് കൊവിഡിനേക്കാള്‍ വളരെ കൂടുതലാണെന്ന് എംബസിയുടെ പ്രസ്താവന ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.
ചൈനയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തെ ഉയിഗൂര്‍ സ്വയംഭരണ പ്രദേശമായ സിന്‍ജിയാങ്ങിന്റെ അതിര്‍ത്തി രാജ്യമാണ് കസാഖിസ്ഥാന്‍. ന്യൂമോണിയക്കിടയാക്കുന്ന വൈറസിനെ കുറിച്ച് ആരോഗ്യവകുപ്പ് പഠനം നടത്തുന്നുണ്ടെങ്കിലും ഇതുവരെ വൈറസിനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും ചൈനീസ് എംബസി പറയുന്നു. ന്യൂമോണിയ ബാധിച്ച രോഗികളുടെ എണ്ണം കൊവിഡ് ബാധിച്ചവരേക്കാള്‍ മൂന്നു മടങ്ങ് കൂടുതലാണെന്ന് കസാഖിസ്ഥാന്‍ ആരോഗ്യമന്ത്രി പറഞ്ഞതായി ഗ്ലോബര്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ചൈനീസ് എംബസിയുടെ പ്രസ്താവന തെറ്റാണെന്ന് കസാഖിസ്ഥാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ രാജ്യത്ത് ന്യുമോണിയ പടരുന്ന കാര്യം അവര്‍ നിഷേധിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."