രാഹുലിന്റെ വരവോടെ സി.പി.എം വിറളിപിടിച്ചോടുന്നു: അജോ കുറ്റിക്കന്‍
പാലക്കാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ പന്തം കണ്ട പെരുച്ചാഴിയെ പോലെ വിറളിപിടിച്ചോടുകയാണ് സി.പിഎമ്മെന്ന് ബേബി ജോണ്‍ സാംസ്കാരിക സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി അജോ കുറ്റിക്കന്‍. ബേബി ജോണ്‍ സാംസ്കാരിക സമിതി ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മോദി ഭരണം തുടര്‍ന്നാല്‍ ഇനിയൊരു തെരഞ്ഞെടുപ്പുപോലും അസാധ്യമാണെന്ന് വിളിച്ചുപറഞ്ഞത് ബി.ജെ.പിയുടെ എം.പി സാക്ഷി മഹാരാജ് ആണ്. ഇത്രയും നിര്‍ണായകമായൊരു തെരഞ്ഞെടുപ്പിനെ നേരിടുന്ന രാജ്യത്തെയും കോണ്‍ഗ്രസിനെയും മതേതര ശക്തികളെയും സംബന്ധിച്ച് അതീവ സൂക്ഷ്മത പാലിക്കേണ്ട തെരഞ്ഞെടുപ്പാണ് വന്നണഞ്ഞിരിക്കുന്നതെന്ന് പറയേണ്ടതില്ല. മാന്യതയുടെ ജീവല്‍ രൂപമായ കോണ്‍ഗ്രസ് അധ്യക്ഷനെ അതിരുകടന്ന് അധിക്ഷേപിച്ചുകൊണ്ട് മതേതര കക്ഷിയെന്ന് സ്വയം അഭിമാനിക്കുന്ന സി.പി.എമ്മിന്റെ മുഖപത്രംഅടച്ചാക്ഷേപിച്ചത്.
അമുല്‍ ബേബിയെന്ന പരാമര്‍ശം ഓര്‍മിപ്പിച്ചുകൊണ്ട് രാഹുലിനെതിരെ വി.എസ് അച്യുതാനന്ദനും രംഗത്തുവന്നു. ഇതിലൂടെ വ്യക്തമായിരിക്കുന്നത് കോണ്‍ഗ്രസിനെയും യു.ഡി.എഫിനെയും സി.പി.എം എത്രകണ്ട് ഭയപ്പെടുന്നുവെന്നുള്ളതാണെന്നും അജോ കുറ്റിക്കന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."