ചീങ്കണ്ണിപ്പാലിയിലെ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിലെ തടയണ പൊളിക്കണമെന്ന് ഹൈക്കോടതി.
ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ അന്‍വറിന്റെ ഭാര്യാ പിതാവ് അബ്ദുല്‍ ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള എട്ട് ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച തടയണ രണ്ടാഴ്ചക്കകം പൊളിച്ച് മുഴുവന്‍ വെള്ളവും ഒഴുക്കി കളയണമെന്നാണ് കോടതിയുടെ നിര്‍ദേശം. മലപ്പുറം ജില്ലാ കലക്ടര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ ജയശങ്കര്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. മഴക്കാല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തടയണ അപകട ഭീഷണി ഉയര്‍ത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി എം.പി വിനോദ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.
തടയണ ഭീഷണിയാണെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രണ്ടാഴ്ചക്കുള്ളില്‍ കലക്ടര്‍ നിയോഗിക്കുന്ന വിദഗ്ധ സമിതിയുടെ ഉപദേശപ്രകാരം നടപടി പൂര്‍ത്തിയാക്കണമെന്നും ഉത്തരവില്‍ പറയുന്നു. അനുമതിമില്ലാതെയാണ് തടയണ നിര്‍മിച്ചിരിക്കുന്നതെന്ന് സര്‍ക്കാരിനു വേണ്ടി സ്റ്റേറ്റ് അറ്റോര്‍ണി കോടതിയില്‍ ബോധിപ്പിച്ചു. വെറ്റിലപ്പാറ വില്ലേജിലുള്ള സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തിയാണ് തടയണ നിര്‍മിച്ചത്. കനത്ത കാലവര്‍ഷത്തില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്ന കലക്ടറുടെ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ഹൈക്കോടതി ഉത്തരവിട്ടത്.
ദുരന്ത നിവാരണ നിയമപ്രകാരം തടയണ പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്ന് പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ നേരത്തെ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് മുന്‍പ് നല്‍കിയിരുന്നു. പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് നിര്‍മിച്ച തടയണ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാണെന്ന് ഹരജിക്കാരന്‍ വാദിച്ചു.
മേഖലയിലെ സ്വാഭാവിക പരിസ്ഥിതിക്കു ക്ഷതമേല്‍പ്പിക്കുമെന്നു ചൂണ്ടിക്കാട്ടി വനം വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജിയോളജി വകുപ്പും തടയണക്കെതിരായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അനുമതിയില്ലാതെയാണ് തടയണ നിര്‍മിച്ചതെന്ന് വ്യക്തമാക്കി പഞ്ചായത്തും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തന്റെ വസ്തുവിലെ കുളം 2015ല്‍ നവീകരിച്ചതാണ്.
മലമ്പ്രദേശമായതിനാല്‍ മഴക്കാലത്ത് ചെളിയും മണ്ണും വന്ന് നിറയുന്നത് തടയാന്‍ ചുറ്റുമതില്‍കെട്ടി സംരക്ഷിച്ചിട്ടുണ്ടെന്നും തടയണയുടെ തല്‍സ്ഥിതി തുടരാന്‍ അനുവദിക്കണമെന്നുമുള്ള അബ്ദുല്‍ ലത്തീഫിന്റെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം