അയ്യന്റെ അര്‍ഥം പരിശോധിക്കണമെന്ന് സുരേഷ്‌ഗോപി
തൃശൂര്‍: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് സുരേഷ്‌ഗോപി എം.പി. പ്രസംഗത്തില്‍ ഉറച്ചുനില്‍ക്കുന്നു. അയ്യന്റെ അര്‍ഥം പരിശോധിക്കണമെന്നും തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ സുരേഷ്‌ഗോപി പറഞ്ഞു. നോട്ടിസിന് ഉടന്‍ പാര്‍ട്ടി മറുപടി നല്‍കും. ഇഷ്ടദേവന്റെ പേര് പറയാന്‍ പാടില്ലെന്നതിനെ ജനങ്ങള്‍ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമലയെയും അയ്യനേയും ഉയര്‍ത്തിക്കാട്ടി വോട്ട് ചോദിച്ചതിന് സുരേഷ്‌ഗോപിക്ക് ശനിയാഴ്ചയാണ് തൃശൂര്‍ ജില്ലാ കലക്ടര്‍ ടി.വി അനുപമ നോട്ടിസ് നല്‍കിയത്. 48 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നായിരുന്നു ആവശ്യം. സുരേഷ് ഗോപി നല്‍കുന്ന വിശദീകരണം മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ പരിശോധിക്കും. അതിനു ശേഷമായിരിക്കും തുടര്‍നടപടി. അഭിഭാഷകരുമായി ആലോചിച്ച ശേഷം സുരേഷ്‌ഗോപി വിശദീകരണം നല്‍കും.
വെള്ളിയാഴ്ച തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് എന്‍.ഡി.എയുടെ കണ്‍വന്‍ഷനിലായിരുന്നു സുരേഷ്‌ഗോപിയുടെ വിവാദ പ്രസംഗം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."