HOME
DETAILS

പൂട്ടിക്കിടക്കുന്ന ചിറപ്പുറം ഖരമാലിന്യ പ്ലാന്റില്‍ പ്ലാസ്റ്റിക് സംസ്‌കരണ യൂനിറ്റ് തുടങ്ങും

  
backup
July 10 2018 | 21:07 PM

%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%9a%e0%b4%bf%e0%b4%b1%e0%b4%aa

 

നീലേശ്വരം: മാലിന്യ സംസ്‌കരണം കീറാമുട്ടിയായി മാറിയ നഗരസഭയില്‍ ചിറപ്പുറം ഖര മാലിന്യ സംസ്‌കരണ പ്ലാന്റില്‍ പ്ലാസ്റ്റിക്ക് സംസ്‌കരണ യൂനിറ്റ് തുടങ്ങാന്‍ സി.പി.എം നഗരസഭാ സബ് കമ്മിറ്റി യോഗം തീരുമാനിച്ചു. മുക്കാല്‍ ലക്ഷം രൂപ മുടക്കി നിര്‍മിച്ച ചിറപ്പുറത്തെ പ്ലാനി ഇതുവരെയും തുറക്കാത്ത സാഹചര്യത്തിലാണ് ഇവിടെ പ്ലാസ്റ്റിക് സംസ്‌കരണ യൂനിറ്റ് തുടങ്ങാന്‍ തീരുമാനം. നഗരത്തിലെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിച്ച് ഇവിടെ നിന്നു സംസ്‌കരിച്ച് ടാറിങ് മിശ്രിതം ഉണ്ടാക്കാനാണ് ലക്ഷ്യമിടുന്നത്.
സമ്പൂര്‍ണ ശുചിത്വമെന്ന് അവകാശപ്പെടുമ്പോഴും നഗരത്തിന്റെ മുക്കിലും മൂലയിലും മാലിന്യങ്ങള്‍ നീക്കം ചെയ്യാനാവാതെ കെട്ടിക്കിടക്കുകയാണ്. നീലേശ്വരം പുഴയോരത്തും മത്സ്യമാര്‍ക്കറ്റിനടുത്തും കോണ്‍വെന്റ് ജങ്ഷനിലും മാലിന്യകൂമ്പാരമാണ്. ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പൂട്ടിക്കിടക്കുന്ന ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ച് നഗരസഭയിലെ മാലിന്യ പ്രശ്‌നം പരിഹരിക്കാനാണ് സി.പി.എം പ്ലാസ്റ്റിക്ക് സംസ്‌കരണ യൂനിറ്റ് തുറക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
നീലേശ്വരം പഞ്ചായത്തായിരിക്കേ അന്നത്തെ പ്രസിഡന്റായിരുന്ന ചിറപ്പുറത്തെ കെ.വി ദാമോദരനാണ് 75 ലക്ഷത്തോളം മുടക്കി ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണം നടത്തിയത്. തുടര്‍ന്ന് അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദ് കുട്ടി പ്ലാന്റ് ഉദ്ഘാടനം ചെയ്തു. എന്നാല്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ തന്നെ ഒരു വിഭാഗം എതിര്‍പ്പുമായി രംഗത്തു വന്നതോടെ ആളുകളെ പിണക്കേണ്ടെന്നു കരുതി സി.പി.എം നേതൃത്വത്തിലുള്ള ആദ്യ നഗരസഭാ ഭരണസമിതി പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
മാലിന്യ സംസ്‌കരണത്തിനു മറ്റൊരു പോംവഴി കണ്ടെത്താന്‍ നഗരസഭയ്ക്കായതുമില്ല. പലപ്പോഴും രാത്രികാലങ്ങളില്‍ നഗരമാലിന്യങ്ങള്‍ പുഴയോരത്ത് തള്ളുകയായിരുന്നു പതിവ്. ഇത് സംബന്ധമായി പത്ര മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടതോടെ മാലിന്യം തള്ളുന്നത് ഒഴിവായിരുന്നു. വി. ഗൗരിയുടെ നേതൃത്വത്തില്‍ വീണ്ടും ചിറപ്പുറത്തെ പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടുവെങ്കിലും എതിര്‍പ്പു രൂക്ഷമായതിനെ തുടര്‍ന്ന് പിന്മാറേണ്ടി വന്നു. പത്തു വര്‍ഷത്തിലേറെയായി പൂട്ടിക്കിടക്കുന്ന പ്ലാന്റില്‍ ലക്ഷക്കണക്കിനു രൂപയുടെ യന്ത്രങ്ങളാണ് ചിലരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നശിച്ചുകൊണ്ടിരിക്കുന്നത്. മാലിന്യ പ്ലാന്റ് നിര്‍മിക്കാന്‍ മുന്നിട്ടിറങ്ങിയവര്‍ തന്നെ എതിര്‍പ്പുമായി രംഗത്തിറങ്ങിയത് സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണെന്ന് യുവാക്കള്‍ കുറ്റപ്പെടുത്തുന്നു.
നഗരസഭയിലെ വോട്ടര്‍മാരും നഗരത്തിലെത്തുന്നവരും മാലിന്യ പ്രശ്‌നത്തില്‍ നഗരസഭയെയും പാര്‍ട്ടിയെയും കുറ്റപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് പ്ലാസ്റ്റിക് സംസ്‌കരണ യൂനിറ്റിന് പാര്‍ട്ടി നഗരസഭ സബ് കമ്മിറ്റിയുടെ പച്ച സിഗ്നല്‍ ലഭിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago