HOME
DETAILS

പ്രതിഷേധത്തെ തുടര്‍ന്ന് കുഴികളടച്ചു: മഴയെത്തിയതോടെ വീണ്ടും കുഴിയായി കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡ്

  
backup
July 11 2018 | 18:07 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d

 

 

 

 


കല്‍പ്പറ്റ: പൊതുജനങ്ങളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് റോഡിലെ കുഴികളടച്ചെങ്കിലും മഴയെത്തിയതോടെ വീണ്ടും കുഴികളായി കല്‍പ്പറ്റ-പടിഞ്ഞാറത്തറ റോഡ്.
വിനോദ സഞ്ചാരികളുള്‍പ്പടെ ദിനവും നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന കല്‍പ്പറ്റ- പടിഞ്ഞാറത്തറ റോഡാണ് വീണ്ടും കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ഏറെ ദുശ്കരമായിരിക്കുന്നത്. പടിഞ്ഞാറത്തറ ബാണാസുര ഡാമിലേക്കും കര്‍ലാട് തടാകത്തിലേക്കും നിരവധി വിനോദ സഞ്ചാരികളാണ് ദിനവും ഇതിലൂടെ സഞ്ചരിക്കുന്നത്. രണ്ട് മാസം മുമ്പാണ് വഴി തടയല്‍ ഉള്‍പ്പടെയുള്ള വലിയ പ്രക്ഷോപങ്ങള്‍ക്ക് ശേഷം ഈ റോഡ് താല്‍ക്കാലികമായി കുഴികളടച്ച് ഗതാഗതം സുഖമമാക്കിയത്. എന്നാല്‍ മഴ കനത്തതോടെ വീണ്ടും റോഡ് കുഴിയായി. കല്‍പ്പറ്റ ചുങ്കം ജങ്ഷന്‍, എം.എല്‍.എ ഓഫിസിന് സമീപം, വെയര്‍ഹൗസ്, അപ്പണവയല്‍, പുഴമുടി, പഞ്ചാപ്, പിണങ്ങോട്, കാവുംമന്ദം എന്നീ സ്ഥലങ്ങളില്‍ റോഡ് പൂര്‍ണമായും തകര്‍ന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കുഴികളില്‍ വെള്ളം നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ ഇരുചക്ര വാഹനങ്ങളുള്‍പ്പടെ കുഴിയില്‍ വീണ് അപകടം സംഭവിക്കുന്നതും ഉയരം കുറഞ്ഞ വാഹനങ്ങളുടെ അടിഭാഗം റോഡില്‍ വാഹനങ്ങള്‍ കേടാവുന്നതും നിത്യ സംഭവമായിരിക്കയാണ്. മാസങ്ങള്‍ക്ക് മുമ്പ് യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ കാവുംമന്ദത്ത് റോഡില്‍ വാഴ നട്ടും ചൂണ്ട ഉപയോഗിച്ച് മീന്‍പിടിച്ചും മറ്റുമല്ലാം വന്‍ പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് താല്‍ക്കാലികമായി കുഴിയടക്കല്‍ നടത്തുകയും തുടര്‍ന്നുള്ള പണികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ താല്‍ക്കാലിക കുഴിയടക്കല്‍ കഴിഞ്ഞതോടെ തുടര്‍പ്രവര്‍ത്തനങ്ങളും നിലക്കുകയാണുണ്ടായത്. കൂടാതെ താല്‍ക്കാലിക കുഴിയടക്കലില്‍ പഞ്ചാപ് മുതല്‍ പിണങ്ങോട് വരെയുള്ള രണ്ടര കിലോമീറ്ററോളം റോഡ് അന്ന് കുഴിയടക്കുന്നതില്‍ നിന്ന് പോലും ഒഴിവാക്കിയിരുന്നു. കല്‍പ്പറ്റ മുതല്‍ പടിഞ്ഞാറത്തറ വരെ റോഡ് വീതി കൂട്ടി ഫുള്‍ ടാറിങ് പ്രവൃത്തിക്കായുള്ള ഫണ്ട് പാസായിട്ടുണ്ടന്ന് മുമ്പ് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെയും പ്രവൃത്തികള്‍ ആരംഭിക്കുക പോലും ചെയ്തിട്ടില്ല. നിലവില്‍ വെയര്‍ഹൗസ്, പഞ്ചാപ് എന്നിവിടങ്ങള്‍ വന്‍ ഗര്‍ത്തങ്ങളാണ് റോഡില്‍ രൂപപ്പെട്ടിരിക്കുന്നത്. കൂടാതെ റോഡിനിരുവശങ്ങളിലും ഡ്രൈനേജുകളില്ലാത്തതും റോഡ് തകരാന്‍ കാരണമായിരിക്കയാണ്. ഡ്രൈനേജുകളില്ലാത്തത് കാരണം മഴ പെയ്യുമ്പോള്‍ പലയിടത്തും വെള്ളം റോഡില്‍ കെട്ടികിടക്കുകയും കുത്തിയൊലിച്ച് പോകുന്നതും റോഡ് തകരാന്‍ കാരണമാവുന്നുണ്ട്. പടിഞ്ഞാറത്തറ മുതലുള്ള ആളുകള്‍ക്ക് ആശുപത്രികളിലേക്കും മറ്റും എളുപ്പള്ളത്തിലെത്താന്‍ സാധിക്കുന്ന പ്രധാന റോഡ് കൂടിയാണ് ഇത്. എന്നാല്‍ ഈ റോഡിനോട് അധികൃതര്‍ കടുത്ത അവഗണനയാണ് കാണിക്കുന്നതെന്ന് പ്രദേശത്തുകാര്‍ പറയുന്നു. എത്രയും വേഗത്തില്‍ റോഡിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ച് യാത്ര സുഗമമാക്കണമെന്നും അല്ലാത്തപക്ഷം ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി ശക്തമായ പ്രക്ഷോപ പരിപാടികള്‍ക്ക് മുന്നിട്ടിറങ്ങാനൊരുങ്ങുകയാണ് ഈ പ്രദേശത്തെ ജനങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago