HOME
DETAILS
MAL
ആ അവതാരമല്ല ഈ അവതാരം: മുഖ്യമന്ത്രി
backup
July 14 2020 | 02:07 AM
തിരുവനന്തപുരം: പഴയ അവതാര പ്രയോഗം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെടുത്തി ഓര്‍മിപ്പിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. 'നയതന്ത്ര അവതാരത്തിന്റെ' കാര്യമല്ല ഞാനന്ന് പറഞ്ഞത്. ഞാന്‍ പറഞ്ഞ 'അവതാരം' മറ്റൊരു ഭാഗത്താണ്' എന്നായിരുന്നു ഇന്നലെ മുഖ്യമന്ത്രിയുടെ മറുപടി.
നേരത്തെ സോളാര്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ച് നിന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ശേഷം അധികാരമേല്‍ക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ അവതാര പ്രയോഗം. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനു തലേദിവസം മാധ്യമങ്ങളോട് സംസാരിക്കവേയാണ് പിണറായി വിജയന് ചില 'അവതാരങ്ങളെ' നമ്മള് എപ്പോഴും കരുതിയിരിക്കണമെന്ന് എടുത്തു പറഞ്ഞത്. 'എന്റെ അടുത്ത ആളാണെന്നു പറഞ്ഞ് രംഗപ്രവേശം ചെയ്താല്‍ അതും ഒരു അഴിമതിയാണ്. ഇത്തരം അവതാരങ്ങളെ നമ്മള് എപ്പോഴും കരുതിയിരിക്കണം'എന്നായിരുന്നു അന്ന് മുഖ്യമന്ത്രിയുടെ വാക്കുകള്‍.
കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സികളാണ് നയതന്ത്ര കാര്യങ്ങള്‍ അന്വേഷിക്കുന്നത്. സംസ്ഥാനം മാത്രമല്ല. നയതന്ത്ര മേഖലയ്ക്ക് അവരുടേതായ സംരക്ഷണമുണ്ടെന്ന് നമുക്ക് അറിയാമല്ലോ. ആ സംരക്ഷണത്തോടെയാണ് അവര്‍ കഴിയുന്നത്. ഇവര്‍ക്ക് (സ്വപ്ന) ആ സംരക്ഷണമുണ്ടെന്നല്ല പറയുന്നത്. പക്ഷേ പ്രത്യേക മേഖലയാണ് അത്. ഉന്നത ഏജന്‍സികളാണ് അത്തരം കാര്യത്തില്‍ നിരീക്ഷണം നടത്തുക. ഇവിടെ അവരെ സംബന്ധിച്ച് ഈ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് കുറച്ച് നാള് മുമ്പുവരെ മറ്റു തരത്തിലുളള പരിശോധനകളൊന്നും ഉണ്ടായതായി തന്റെ ശ്രദ്ധയിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."