ഉപരോധ രാഷ്ട്രങ്ങൾക്ക് തിരിച്ചടി, വ്യോമ പാതാ നിയന്ത്രണം ഇൻറർനാഷനൽ സിവിൽ ഏവിയേഷനിൽ ഖത്തറിനു ചോദ്യം ചെയ്യാമെന്ന് അന്താരാഷ്ടകോടതി
ദോഹ: സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാഷ്ട്രങ്ങള്‍ ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ വ്യോമപാതാ വിലക്ക് യുഎന്‍ വ്യോമയാന സംഘടനയായ ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷനില്‍(ഐസിഎഒ) ഖത്തറിന് ചോദ്യം ചെയ്യാമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി(ഐസിജെ)യുടെ വിധി.
ഉപരോധ രാഷ്ട്രങ്ങളുടെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്നതും ഉപരോധ രാഷ്ട്രങ്ങള്‍ക്കു മുകളില്‍ കൂടി ഖത്തര്‍ വിമാനങ്ങള്‍ പറക്കുന്നതും 2017 മുതല്‍ വിലക്കിയിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര നിമയങ്ങളുടെ ലംഘനമാണ്. ഐസിഎഒ ഖത്തറിന്റെ ആവശ്യം കേള്‍ക്കുന്നതിനെതിരേ ഉപരോധ രാഷ്ട്രങ്ങള്‍ നല്‍കിയ അപ്പീല്‍ ഐസിജെ തള്ളി.വ്യോമപാതാ വിലക്ക് അവസാനിപ്പിക്കണമെന്ന ആവശ്യത്തിലുള്ള തുടര്‍നടപടികള്‍ ഇനി ഐസിഎഒ കൈക്കൊള്ളും. വിധിയെ ഖത്തര്‍ സ്വാഗതം ചെയ്തു. ഐസിഎഒയില്‍ തങ്ങള്‍ക്ക് അനുകൂലമായ വിധിയുണ്ടാവുമെന്ന കാര്യത്തില്‍ ശുഭപ്രതീക്ഷയുണ്ടന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ജാസിം സെയ്ഫ് അഹ്മദ് അല്‍ സുലൈത്തി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."