HOME
DETAILS

കുളമല്ല, ഇത് റോഡാണ്..!

  
backup
July 11 2018 | 21:07 PM

%e0%b4%95%e0%b5%81%e0%b4%b3%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%87%e0%b4%a4%e0%b5%8d-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%be%e0%b4%a3%e0%b5%8d


കടമേരി: ആയഞ്ചേരി-കടമേരി-തണ്ണീര്‍പന്തല്‍ റോഡ് 'കുളമായിട്ടും' നടപടിയെുക്കാതെ അധികൃതര്‍. ദിനംപ്രതി ബസുകള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞ് ചളിക്കുളമായത്. 2005ല്‍ അന്നത്തെ പൊതുമരാമത്ത് മന്ത്രി ഡോ. എം.കെ മുനീറാണ് ഈറോഡ് പി.ഡബ്ല്യു.ഡിയായി ഉയര്‍ത്തിയത്. അന്ന് വീതികൂട്ടി ടാറിങ് നടത്തിയതിന് ശേഷം ഇതുവരെ
റീടാറിങ് പ്രവൃത്തികളൊന്നും നടത്തിയിട്ടില്ല.
റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുസ്സഹമാകുമ്പോള്‍ കണ്ണില്‍ പൊടിയിടാനെന്നോണം കുഴികള്‍ അടച്ചുപോരുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. അശാസ്ത്രീയമായ റോഡ് നിര്‍മാണവും ഇരുവശത്തെ വയലുകള്‍ നികത്തിയതിനാലും ചെറിയ മഴ പെയ്താല്‍ പോലും റോഡില്‍ വെള്ളം കയറി യാത്ര നിലച്ചുപോവലാണ് പതിവ്.
ആയഞ്ചേരി ടൗണ്‍ മുതല്‍ കടമേരി പരദേവതാ ക്ഷേത്രം വരെ ഏതാണ്ട് ഒരു കിലോമീറ്റര്‍ ഭാഗം മഴക്കാലമായാല്‍ വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണ്. വെള്ളം കെട്ടി നില്‍ക്കുന്ന റോഡിലെ കുഴികളില്‍ ഇരുചക്രവാഹനങ്ങള്‍ തെന്നി വീഴുന്നതും പതിവ് കാഴ്ചയാണ്.
നാട്ടുകാര്‍ നിരവധി തവണ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് റോഡ് നവീകരണത്തിനും റീടാറിങ്ങിനുമായി സമരം നടത്തിയെങ്കിലും ഇതുവരെ നടപടികളൊന്നും കൈക്കൊണ്ടിട്ടില്ല. കടമേരി ആര്‍.എ.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, റഹ്മാനിയ്യ അറബിക് കോളജ്, പഞ്ചായത്ത് ഓഫിസ്, കടമേരി എം.യു.പി സ്‌കൂള്‍, പ്രാഥമികാരോഗ്യ കേന്ദ്രം, ഗവ. ആയുര്‍വേദ ആശുപത്രി, എല്‍.പി.സ്‌കൂളുകള്‍ തുടങ്ങി ധാരാളം പൊതു സ്ഥാപനങ്ങള്‍ ഈ റോഡിന് സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികളും മറ്റു യാത്രക്കാരുമായി നിരവധി പേരാണ് ഇതുവഴി കടന്നുപോകുന്നത്.
അതേസമയം യാത്രാക്ലേശം രൂക്ഷമായ ആയഞ്ചേരി ടാണ്‍ മുതല്‍ ഒരു കിലോമീറ്റര്‍ വരെ റോഡ് ശാസ്ത്രീയമായ രീതിയില്‍ നവീകരിക്കുന്നതിന് ഒരുകോടി രൂപ അനുവദിച്ചതായും പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും കുറ്റ്യാടി മണ്ഡലം എം.എല്‍.എ. പാറക്കല്‍ അബ്ദുല്ല അറിയിച്ചു. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. ബാക്കി തണ്ണീര്‍ പന്തല്‍ വരെയുള്ള ഭാഗത്തിന് 2.5 കോടി രൂപ എസ്റ്റിമേറ്റ് കണക്കാക്കി ഭരണാനുമതിക്കും സാങ്കേതികാനുമതിക്കും അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago