ജപ്പാന്‍ പ്രളയം; മരണം 179 ആയി
ടോക്കിയോ: ജപ്പാനിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 179 ആയി. 70പേരെ കാണാതായി. പടിഞ്ഞാറന്‍ മേഖലയില്‍ വ്യാഴാഴ്ചയുണ്ടായ ശക്തമായ മഴയെ തുടര്‍ന്നുള്ള പ്രളയത്തെ 1982 മുതല്‍ രാജ്യത്ത് ഏറ്റവും നാശനഷ്ടങ്ങള്‍ വിതച്ച ദുരന്തമായിട്ടാണ് വിലയിരുത്തുന്നത്. ഇതുവരെ 80 ലക്ഷം പേരെയാണ് വീടുകളില്‍ നിന്ന് മാറ്റിത്താമസിപ്പിച്ചത്.
ശക്തമായ മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും തടസം സൃഷ്ടിക്കുന്നുണ്ട്. രാജ്യത്ത് 270,000 വീടുകളിലെ ജല വിതരണം നിശ്ചലമായി.ആയിരക്കണക്കിന് വീടുകള്‍ക്ക് വൈദ്യുതിയില്ല. ഹിരോഷ്മ, ഒക്വാമ, യമാഗുച്ചി എന്നീ പ്രദേശങ്ങളാണ് പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത്.
അതിനിടെ പ്രധാനമന്ത്രി ഷിന്‍സെ ആബെ കുറാഷികിയിലെ അഭയ കേന്ദ്രത്തില്‍ ഇന്നലെ സന്ദര്‍ശനം നടത്തി. പ്രളയമുണ്ടായ പ്രദേശങ്ങളില്‍ 20,000 പേര്‍ ഇപ്പോഴും തെരുവിലാണെന്നാണ് വിലിയിരുത്തപ്പെടുന്നത്. മഴയെ തുടര്‍ന്നുള്ള മണ്ണിടിച്ചിലില്‍ ഗതാഗതങ്ങള്‍ താറുമാറായെന്ന് ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദുരന്തത്തിന്റെ പൂര്‍ണമായ വ്യാപ്തി ഇനിയും തിട്ടപ്പെടുത്തിയിട്ടില്ല. കാണാതായവരുടെ കണക്ക് പോലും ലഭ്യമല്ല. ജനജീവിതം സാധാരണ നിലയിലാക്കാന്‍ സേനയും സന്നദ്ധസംഘടനകളും പരിശ്രമത്തിലാണ്.
75,000 പൊലിസ് ഉദ്യോഗസ്ഥര്‍, ദുരന്തനിവാരണ സേന, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. 20 മില്യണ്‍ ഡോളറിന്റെ കരുതല്‍ ധനം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം മഴക്ക് ശമനമുണ്ടെങ്കിലും വെള്ളപ്പൊക്കഭീതി അകന്നിട്ടില്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജപ്പാന്റെ വടക്കന്‍ മേഖലയില്‍ ജൂലൈ മാസത്തില്‍ പെയ്യുന്ന മഴയുടെ മൂന്നിരട്ടി മഴയാണ് ഇത്തവണ പെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."