കടങ്ങോട് പഞ്ചായത്തില്‍ അഴിമതി ആരോപണം വിജിലന്‍സ് പരിശോധന
എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്ത് ഓഫീസില്‍ വിജിലന്‍സ് പരിശോധന. പഞ്ചായത്തിലെ 16ാം വാര്‍ഡില്‍ മരത്തംക്കോട് പഴുന്നാന റോഡിനോട് ചേര്‍ന്ന് സ്വകാര്യ വ്യക്തി കെട്ടിട നിര്‍മാണ ചട്ടം ലംഘിച്ച് അനധികൃതമായി നടത്തുന്ന വാണിജ്യ കെട്ടിടത്തിന് നിര്‍മാണ അനുമതി നല്‍കിയതില്‍ പഞ്ചായത്ത് സെക്രട്ടറിയും വാര്‍ഡ് മെമ്പറും സാമ്പത്തിക അഴിമതി നടത്തിയിട്ടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. മരത്തംക്കോട് കോലാടി വര്‍ഗീസാണ് ചട്ടങ്ങള്‍ പാലിക്കാതെ കെട്ടിട നിര്‍മാണം നടത്തുന്നത്. ഇതിനെതിരെ പൊതു പ്രവര്‍ത്തകനായ കടങ്ങോട് ചെമ്മാംപറമ്പില്‍ മുത്തുവാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കിയത്. പ്ലാനില്‍ കാണിച്ചതിന് വിരുദ്ധമായാണ് സ്വകാര്യ വ്യക്തി വാണിജ്യ കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പൊതു സ്ഥലത്തു നിന്നും മൂന്ന് മീറ്ററും തൊട്ടടുത്ത സ്ഥലങ്ങളില്‍ നിന്നും രണ്ട് മീറ്ററും വിട്ട് വേണം തറ നിര്‍മ്മിക്കേണ്ടതെന്ന ലംഘിക്കുകയും 11 കെ.വി വൈദ്യുതി ലൈനില്‍ നിന്നും ആവശ്യമായ ദൂരം വിടാതെയും കിണര്‍ പ്ലാനില്‍ കാണിക്കാതേയും പൊതു സ്ഥലം കയ്യേറി കോണ്‍ക്രീറ്റ് പോസ്റ്റ് സ്ഥാപിച്ചുമാണ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നതുമെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
പൊതു ജനങ്ങള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കുകയും പ്രതിഷേധ മാര്‍ച്ച് നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും അധികൃതരുടെ മൗനനുവാദത്തോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പഞ്ചായത്തിലെ സമ്പന്നനും പണമിടപാടുകാരനുമായ സ്വകാര്യ വ്യക്തിയുടെ സ്വാധീനത്തിന് വഴങ്ങിയാണ് സെക്രട്ടറി നിര്‍മ്മാണ അനുമതി നല്‍കിയതെന്നും നിര്‍ധനരായവര്‍ വീട് വെക്കാന്‍ അപേക്ഷ നല്‍കിയാല്‍ നിസാര സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് അനുമതി നിഷേധിക്കുന്ന പഞ്ചായത്ത് അധികൃതര്‍ സമ്പന്നര്‍ നടത്തുന്ന നിയമ വിരുദ്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുകയാണെന്നും പരാതിയില്‍ പറയുന്നുണ്ട്.കടങ്ങോട് സ്വാമിപ്പടിയില്‍ അഞ്ച് സെന്റ് സ്ഥലത്ത് വീട് നിര്‍മ്മിക്കുന്നതിന് ആപേക്ഷ നല്‍കിയ നിര്‍ദ്ധന കുടുംബത്തിന് ഇടവഴിയില്‍ നിന്നും രണ്ട് മീറ്റര്‍ ഒഴിവാക്കിയില്ലെന്ന കാരണം പറഞ്ഞ് പഞ്ചായത്ത് അനുമതി നിഷേധിച്ചിരുന്നു. ഇടവഴി പഞ്ചായത്ത് റോഡല്ലന്നും തങ്ങള്‍ക്ക് സ്ഥലമില്ലാത്തതിനാല്‍ വിട്ട് വീഴ്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം പഞ്ചായത്തില്‍ കുത്തിയിരിപ്പ് സമരം വരെ നടത്തിയെങ്കിലും നിര്‍മ്മിച്ച തറ പൊളിച്ച് നീക്കിയാണ് പഞ്ചായത്ത് അധികൃതര്‍ വീട് നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."