മഞ്ചേരി മെഡിക്കല്‍ കോളജ്: സ്റ്റോര്‍ കോംപ്ലക്‌സിന് രണ്ടര കോടി
അരീക്കോട്: മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ സ്റ്റോര്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനായി രണ്ടര കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍.
മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്കാവശ്യമായ മരുന്നുകള്‍, ഡയാലിസിസ് ചെയ്യാനാവശ്യമായവ, ഫ്‌ളൂയിഡുകള്‍, കെമിക്കലുകള്‍, ഓപറേഷന്‍ തിയറ്ററിനാവശ്യമായ സാമഗ്രികള്‍, ശുചീകരണ സാധാനങ്ങള്‍, മറ്റ് ആശുപത്രി ഉപകരണങ്ങള്‍ തുടങ്ങിയവ പ്രത്യേകമായി സൂക്ഷിക്കാനായാണ് സ്റ്റോര്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നത്. 7,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ മൂന്ന് നിലകളിലായാണ് സ്റ്റോര്‍ കോംപ്ലക്‌സ് നിര്‍മിക്കുന്നത്.
മെഡിക്കല്‍ കോളജില്‍ 2020 ഓടുകൂടി പ്രവര്‍ത്തനസജ്ജമാകുന്ന രീതിയില്‍ 103 കോടിയുടെ പ്രോജക്ടാണ് ലക്ഷ്യം വയ്ക്കുന്നത്. ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളേയും ഹോസ്റ്റലുകള്‍, ഓഡിറ്റോറിയം, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, നോണ്‍ ടീച്ചിങ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, ഫുട്‌ബോള്‍ ഗ്രൗണ്ട് തുടങ്ങിയവയാണ് ഇതില്‍ പ്രധാനമായുമുള്ളത്. ഈ പദ്ധതിയുടെ ടെക്‌നിക്കല്‍ അപ്രൂവല്‍ ലഭിച്ചു കഴിഞ്ഞു. കിറ്റ്‌കോയ്ക്കാണ് നിര്‍മാണച്ചുമതല. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും.
അന്‍പത് കോടിയുടെ ഒ.പി ബ്ലോക്കിന് ആദ്യഘട്ടമായി 5.2 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 10,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണത്തില്‍ 10 നിലകളായിട്ടാണ് ഇത് പണി കഴിപ്പിക്കുന്നത്. 3,600 സ്‌ക്വയര്‍ മീറ്ററിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ബ്ലോക്കിന് 15 കോടി രൂപയാണ് കണക്കാക്കിയിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി മൂന്ന് കോടി അനുവദിച്ചു. 40 ലക്ഷം രൂപയുടെ മോര്‍ച്ചറി കോംപ്ലക്‌സ്, മൂന്ന് കോടിയുടെ റസിഡന്റ്‌സ് ക്വാര്‍ട്ടേഴ്‌സ്, 2.7 കോടിയുടെ സി.ടി സ്‌കാനര്‍, ഏഴ് കോടിയുടെ കാര്‍ഡിയോ തൊറാസിക് ബ്ലോക്ക് തുടങ്ങിയവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങും. ഒ.പി നവീകരണം അന്തിമ ഘട്ടത്തിലാണ്. കംപ്യൂട്ടര്‍വല്‍ക്കരണത്തിന്റെ ജോലികള്‍ നടന്നുവരികയാണ്. ഉടന്‍ തന്നെ ഇത് പ്രവര്‍ത്തനസജ്ജമാകും. മെഡിക്കല്‍ കോളജിനായി കാത്ത് ലാബും അനുവദിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിനെ ബൈപാസുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡ് സ്ഥലമേറ്റെടുത്ത് ഉടന്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."