ചന്ദനം മാനന്തവാടി റെയ്ഞ്ചിന് കൈമാറി
മാനന്തവാടി: സംസ്ഥാന പുരാവസ്തു വകുപ്പിന് കീഴിലെ മാനന്തവാടി പഴശ്ശി കുടീരത്തിന്റെ ടിക്കറ്റ് കൗണ്ടറിന് സമീപത്ത് നിന്ന് പിടികൂടിയ ചന്ദനം മാനന്തവാടി റെയ്ഞ്ചിന് കൈമാറി.
രഹസ്യവിവരത്തെ തുടര്‍ന്നാണ് ഈ മാസം 20ന് കല്‍പ്പറ്റ ഫ്‌ളയിങ് സ്‌ക്വാഡ് റെയിഞ്ച് ഓഫിസര്‍ എം. പത്മനാഭന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് കഷണം ചന്ദനം പിടികൂടിയത്. ഇത് സീല്‍ ചെയ്ത് പഴശ്ശികുടീരം മാനേജറുടെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. 19.900 കിലോ ഗ്രാം തൂക്കം വരുന്ന മര കഷണങ്ങളാണ് തിരികെ വാങ്ങി മാനന്തവാടി റെയ്ഞ്ചിന് കൈമാറിയത്. ഫ്‌ളയിങ് സ്‌ക്വാഡിന്റ് നിരീക്ഷണത്തില്‍ മാനന്തവാടി റെയ്ഞ്ച് ഓഫിസറാണ് കേസന്വേഷിക്കുക. മരക്കഷ്ണങ്ങള്‍ ഇന്ന് കോടതിയില്‍ ഹാജരാക്കും. 2013 ല്‍ ചന്ദന മരം മോഷണം പോയതുമായി ബന്ധപ്പെട്ട് പൊലിസിലും വനം വകുപ്പിലും പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നും പറയുന്നു. അതേസമയം ചന്ദനമര മോഷണത്തിന് പിന്നില്‍ മുന്‍പ് പഴശ്ശി കുടീരത്തില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരനാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."