HOME
DETAILS

ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്; ബിരുദധാരികളെ ഒഴിവാക്കി പി.എസ്.സി. യോഗ്യതാ ഭേദഗതി പ്രാബല്യത്തില്‍

  
backup
July 17 2016 | 05:07 AM

%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%87%e0%b4%a1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%b1

പെരുമണ്ണ : സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് നിയമനത്തിനുളള പി.എസ്.സി. വിജ്ഞാപനങ്ങള്‍ക്ക് ഇനിമുതല്‍ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാനാകില്ല. ഈ തസ്തികയുടെ യോഗ്യത പരിഷ്‌കരിച്ച് വിശേഷാല്‍ചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തു.അതിന്റെ വിജ്ഞാപനം ജൂണ്‍ നാലിന് പ്രസിദ്ധീകരിച്ചു.

ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ അടിസ്ഥാന യോഗ്യത ഏഴാം ക്ലാസ് വിജയമാണ്. ചില തസ്തികകള്‍ക്ക് പ്രവ്യത്തിപരിചയവും നിശ്ചയിച്ചിട്ടുണ്ട്. ഈ യോഗ്യതകള്‍ അനുസരിച്ചായിരിക്കും ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് തസ്തികയിലേക്ക് പുതിയ വിജ്ഞാപനം പി.എസ്.സി തയാറാക്കുക. അടുത്ത വര്‍ഷം ഡിസംബറിലായിരിക്കും വിജ്ഞാപനം പ്രസിദ്ധീകരിക്കുക. 14 ജില്ലകള്‍ക്കും ഈ തസ്തികയ്ക്ക് നിലവില്‍ റാങ്ക് പട്ടികയുണ്ട്. 2018 ജൂണ്‍ 29 -ന് അവയുടെ കാലാവധി അവസാനിക്കും. അതില്‍ നിന്നുളള നിയമനങ്ങളെ ഇപ്പോഴത്തെ ഭേദഗതി ബാധിക്കില്ല.

വിദ്യാഭ്യാസ യോഗ്യത നിഷ്‌കര്‍ഷിക്കാത്ത തസ്തികയായിരുന്നു ലാസ്റ്റ് ഗ്രേഡ് സര്‍വന്റ് . എഴുത്തും വായനയും അറിയുന്നവര്‍ക്കെല്ലാം അപേക്ഷിക്കാന്‍ പി.എസ്.സി. അവസരം നല്‍കിയിരുന്നു. പി.എസ്.സിയുടെ ഒരോ വിജ്ഞാപനത്തിനും പതിനഞ്ചുലക്ഷം അപേക്ഷകളാണ് ലഭിക്കുന്നത്. ഇതില്‍ വലിയൊരു ഭാഗം ബിരുദധാരികളാണ്.

റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുന്നവരിലും ജോലി നേടുന്നവരിലും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതക്കാരാണ് കൂടുതലും.
മറ്റ് ജോലികള്‍ ലഭിച്ചാല്‍ ഇവര്‍ ലാസ്റ്റ് ഗ്രേഡ് സര്‍വിസ് ഉപേക്ഷിക്കുന്നത് പതിവാണ്. ഈ പ്രവണത അവസാനിപ്പിക്കാനാണ് ബിരുദധാരികളെ തസ്തികയില്‍ നിന്നു മാറ്റിനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

യോഗ്യതകള്‍ പരിഷ്‌കരിച്ച് 2011 ജൂലൈയിലാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. എന്നാല്‍ വിശേഷാല്‍ചട്ടം ഭേദഗതി ചെയത് ഉത്തരവ് പ്രാബല്യത്തിലാക്കാന്‍ അഞ്ചു വര്‍ഷം വേണ്ടിവന്നു. ലാസ്റ്റ്‌ഗ്രേഡ് ഉള്‍പ്പെടെ 49 വിഭാഗങ്ങളിലുള്‍പ്പെട്ട തസ്തികകളുടെ യോഗ്യതകളാണ് പരിഷ്‌കരിച്ച വിജ്ഞാപനത്തിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago