HOME
DETAILS

നിര്‍മ്മാണകാലാവധി കഴിഞ്ഞു: സിദ്ധാ ആശുപത്രിയുടെ പുതിയ കെട്ടിടം എന്ന് തീരുമെന്ന് മനുഷ്യാവകാശ കമ്മിഷന്‍

  
backup
July 13 2018 | 18:07 PM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%a7%e0%b4%bf-%e0%b4%95%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d

 

തിരുവനന്തപുരം: രാജഭരണ കാലത്ത് പ്രവര്‍ത്തനം തുടങ്ങിയ സംസ്ഥാനത്തെ ഏക സിദ്ധ ആശുപത്രിയായ വള്ളക്കടവ് സര്‍ക്കാര്‍ സിദ്ധ ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പുരോഗതി അടിയന്തിരമായി അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റേതാണ് ഉത്തരവ്.
രണ്ടേമുക്കാല്‍ കോടി മുടക്കി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാലാവധിയായ കഴിഞ്ഞ 27നകം പൂര്‍ത്തിയാക്കി വകുപ്പിന് കൈമാറുമെന്ന് പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ചീഫ് എന്‍ജിനിയര്‍ മനുഷ്യാവകാശ കമ്മിഷനെ ഏപ്രില്‍ 4ന് അറിയിച്ചിരുന്നു. എന്നാല്‍ ജൂണ്‍ 27 കഴിഞ്ഞിട്ടും കെട്ടിടം നിര്‍മാണം പൂര്‍ത്തിയാക്കി ഭാരതീയ ചികിത്സാ വകുപ്പിന് കൈമാറിയില്ലെന്നാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗംറഹീം സമര്‍പ്പിച്ച പരാതിയിലാണ് നിര്‍മാണ പുരോഗതി റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടത്.
വള്ളക്കടവ്, ബീമാപ്പള്ളി, പൂന്തുറ, ശംഖുമുഖം, വിഴിഞ്ഞം, പെരുമാതുറ പ്രദേശത്തെ മത്സ്യതൊഴിലാളികള്‍ ആശ്രയിക്കുന്ന ആശുപത്രിയാണ് ഇത്. ദിവസേന 500ല്‍പരം രോഗികളുടെ ആശ്രയകേന്ദ്രമാണ് ഇവിടം. 20 ബെഡ് ഉള്‍പ്പെടെ കിടത്തി ചികിത്സയും നിലവിലുണ്ട്. രോഗികള്‍ക്ക് സൗജന്യമരുന്നുകളാണ് നല്‍കി വരുന്നത്. കെട്ടിട നിര്‍മാണം ആരംഭിച്ചതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം വാടക കെട്ടിടത്തിലേക്ക് മാറ്റി. വാടക കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന് ഉടമ ആവശ്യപ്പെട്ടിട്ടുണ്ട്.
പുതിയ കെട്ടിടത്തിന്റെ നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പാവപ്പെട്ടവരുടെ ആശുപത്രിയുടെ പ്രവര്‍ത്തനം നിലയ്ക്കും. പുതിയ കെട്ടിടം, നിര്‍മാണം പൂര്‍ത്തിയാക്കി 27നകം കൈമാറണമെന്ന് സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. മൂന്നു ഘട്ടങ്ങളിലായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ രണ്ടു നിലകള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞതായി പൊതുമരാമത്ത് വകുപ്പ് മനുഷ്യാവകാശ കമ്മിഷനെ രേഖാമൂലം അറിയിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെസ്റ്റോ ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർമാർക്കറ്റ് മബേല ബിലാദ് മാളിൽ

oman
  •  3 months ago
No Image

ബെംഗളുരുവില്‍ ട്രെയിനില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; എഫ്.ഐ.ആര്‍ രജിസ്റ്റര് ചെയ്യുന്നത് വൈകിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു

National
  •  3 months ago
No Image

എമിറേറ്റ്സ് ഹെൽത്ത് കാർഡ് യുഎഇ താമസക്കാർക്കും

uae
  •  3 months ago
No Image

ഇന്റർനാഷനൽ ചാരിറ്റി ഓർഗനൈസേഷൻ 25 ദശലക്ഷം ദിർഹമിൻ്റെ പദ്ധതികൾ നടപ്പാക്കി

uae
  •  3 months ago
No Image

ഒമാനിൽ പ്രവാചക പ്രകീർത്തനങ്ങളോടെ നബിദിനമാഘോഷിച്ചു

oman
  •  3 months ago
No Image

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ 175 ആയി; ഹൈറിസ്‌ക് കാറ്റഗറിയില്‍ 104 പേര്‍; പത്ത് പേര്‍ ചികിത്സയില്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-16-09-2024

PSC/UPSC
  •  3 months ago
No Image

വയനാട്ടിലെ ചെലവിന്റെ യഥാര്‍ത്ഥ കണക്ക് സര്‍ക്കാര്‍ പുറത്തുവിടണം; ഇല്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

Kerala
  •  3 months ago
No Image

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

uae
  •  3 months ago