HOME
DETAILS
MAL
യമുനയുടെ വീട്; കറുമ്പിക്കാക്കയുടേയും
backup
July 17 2016 | 18:07 PM
നീലേശ്വരം: നിടുങ്കണ്ടയിലെ ബാലകൃഷ്ണ പണിക്കരുടേയും ഭാര്യ യമുനയുടെയും വീട് കറുമ്പിക്കാക്കയുടേതുമാണ്. യമുന നല്കുന്ന ദോശ, പൂരി, അരി എന്നിവ ഭക്ഷിക്കാനാണ് കാക്കയും വിരുന്നിനെത്തുന്നത്.
പ്രമുഖ പൂരക്കളി കലാകാരന് മടിക്കൈ ബാലകൃഷ്ണ പണിക്കരുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനാണ് ഈ കാക്ക. നിടുങ്കണ്ട ഗ്രാമത്തിലെ കൗതുകമായി മാറിയിരിക്കുകയാണ് ഈ കാക്ക. നാലു വര്‍ഷം മുന്‍പ് യാദൃശ്ചികമായാണ് ഈ കാക്ക ഇവിടെയെത്തിയത്. ദിവസവും പതിവു തെറ്റാതെ മൂന്നുതവണ പണിക്കരുടെ വീട്ടില്‍വരും.
രാവിലെ 7.30, ഉച്ചയ്ക്ക് 1.30, വൈകിട്ട് അഞ്ച് എന്നീ സമയങ്ങളിലാണ് കാക്കയുടെ വരവ്. രാവിലെ പണിക്കരുടെയോ ഭാര്യയുടെയോ മടിയിലിരുന്നു ഭക്ഷണം കഴിക്കും. കഴുത്തിലെ പ്രത്യേക അടയാളം വച്ചാണ് വീട്ടുകാര്‍ കാക്കയെ തിരിച്ചറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."