HOME
DETAILS

മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് കരിമ്പുപാടങ്ങള്‍ ഇത്തവണ ബി.ജെ.പിക്ക് മധുരിക്കില്ല

  
backup
April 11, 2019 | 9:19 PM

%e0%b4%ae%e0%b4%b9%e0%b4%be%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a6%e0%b5%87

 

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെയും ഉത്തര്‍പ്രദേശിലെയും കരിമ്പുപാടങ്ങള്‍ ഇത്തവണ ബി.ജെ.പിയ്ക്ക് മധുരിക്കില്ല. മോദി ഭരണത്തില്‍ തകര്‍ന്ന് പോയ കാര്‍ഷിക മേഖലയും ലക്ഷങ്ങളുടെ കുടിശികയുമാണ് കര്‍ഷരെ ബി.ജെ.പിയില്‍ നിന്ന് അകറ്റിയിരിക്കുന്നത്. ഒരിക്കല്‍ ബി.ജെ.പിയെയും ശിവസേനയെയും പിന്തുണച്ചവരാണ് മഹാരാഷ്ട്രയിലെ സോലാപൂരിലെ കരിമ്പുകര്‍ഷകര്‍. മിച്ചം വന്നത് കടവും ദുരിതവും. 39 പഞ്ചസാര മില്ലുകളാണ് സോലാപൂര്‍ ജില്ലയിലുള്ളത്. മഹാരാഷ്ട്രയില്‍ ഇത്രയും കൂടുതല്‍ മില്ലുകളുള്ള മറ്റൊരു ജില്ലയില്ല. 31 മില്ലുകളാണ് ഈ സീസണില്‍ പ്രവര്‍ത്തിക്കുന്നത്. സീസണില്‍ ഇതുവരെ 160.40 ലക്ഷം ടണ്‍ പഞ്ചസാര ഉല്‍പ്പാദിപ്പിച്ചു. സംസ്ഥാനത്തെ ആകെ ഉല്‍പ്പാദനത്തിന്റെ 15 ശതമാനമാണിത്. എന്നാല്‍ 4609.55 കോടിയാണ് മില്ലുകള്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള ഏകദേശ കുടിശിക. ടണ്ണിന് 2,057.11 രൂപയാണ് 2018-19ലേക്ക് കേന്ദ്രം നിശ്ചിയിച്ച താങ്ങുവില. ഇതു തന്നെ കുറഞ്ഞ വിലയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഭൂരിഭാഗം മില്ലുകളും ഈ തുക നല്‍കുന്നില്ല. ഗതികേടുകൊണ്ട് കിട്ടുന്ന വിലക്ക് നല്‍കിയിട്ടും മില്ലുകള്‍ കഴിഞ്ഞ ഡിസംബര്‍ മുതലുള്ള പണം കൊടുക്കാനുണ്ട്. എന്നാല്‍ ഇതുവരെ കര്‍ഷകര്‍ക്കിത് ലഭിച്ചിട്ടില്ല.


സോലാപൂര്‍, മധ, ഉസ്്മാനാബാദ് എന്നിങ്ങനെ മൂന്നു ലോക്‌സഭാ മണ്ഡലങ്ങളാണ് സോലാപൂര്‍ ജില്ലയിലുള്ളത്. ഇതില്‍ സോലാപൂര്‍, മധ മണ്ഡലങ്ങളിലാണ് പ്രധാനമായും കരിമ്പുകൃഷി. ഏപ്രില്‍ 18ന് രണ്ടാംഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ് നടക്കുക. 2014ലെ തെരഞ്ഞെടുപ്പില്‍ 1.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് ബി.ജെ.പിയുടെ ശരത് ബന്‍സോദെയാണ് ജയിച്ചത്. മധയില്‍ മത്സരിക്കുന്നത് എന്‍.സി.പിയുടെ സഞ്ജയ് ഷിന്‍ഡെ.


ഉത്തര്‍പ്രദേശിലും സമാനമായ പ്രശ്‌നങ്ങള്‍ തന്നെയാണുള്ളത്. ടണ്ണിന് 3150 രൂപയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിശ്ചയിച്ച നിരക്ക്. എന്നാല്‍ ഈ തുക പോലും മില്ലുകള്‍ നല്‍കുന്നില്ല. കരിമ്പുകര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വിമാനമിറങ്ങിയ യുവാവില്‍ നിന്ന് പിടിച്ചെടുത്തത് 6.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്

Kerala
  •  2 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ഉമ്മുല്‍ ഖുവൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി

uae
  •  2 days ago
No Image

വിവാദ മതംമാറ്റ നിയമം: യു.പി പൊലിസിന് കനത്ത തിരിച്ചടി; വ്യാജ കേസില്‍ക്കുടുക്കിയ യുവാവിന് നഷ്ടപരിഹാരം നല്‍കണം, കേസ് റദ്ദാക്കി മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്

National
  •  2 days ago
No Image

എസ്.ഐ.ആർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക; വോട്ടർമാർ ചെയ്യേണ്ടത് ഇതെല്ലാം

Kerala
  •  2 days ago
No Image

എസ്.ഐ.ആർ; വോട്ടറെത്തേടി വീട്ടിലെത്തും; സംസ്ഥാനത്ത് എന്യുമറേഷൻ ഫോമുകളുടെ വിതരണം ഇന്നാരംഭിക്കും

Kerala
  •  2 days ago
No Image

53 കേസുകളിൽ പ്രതിയായ വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ രക്ഷപ്പെട്ടു; തൃശൂരിൽ വ്യാപകമായ തിരച്ചിൽ

crime
  •  2 days ago
No Image

സൗദിയില്‍ മലയാളി യുവാവ് ഉറക്കത്തിനിടെ ഹൃദയാഘാതംമൂലം മരിച്ചു

Saudi-arabia
  •  2 days ago
No Image

ചികിത്സാ പിഴവ്: 9 വയസ്സുകാരിയുടെ കൈമുറിച്ചുമാറ്റിയ സംഭവം, നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി

Kerala
  •  2 days ago
No Image

ഫലസ്തീൻ തടവുകാരനെ പീഡിപ്പിച്ച വീഡിയോ ചോർന്നു; ഇസ്റാഈൽ സൈന്യത്തിൻ്റെ മുൻ ഉന്നത അഭിഭാഷക അറസ്റ്റിൽ

International
  •  2 days ago
No Image

മലപ്പുറം സ്വദേശിയായ പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

oman
  •  2 days ago