HOME
DETAILS

പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് സര്‍ക്കാര്‍  അമിത അധികാരം നല്‍കി: എം.കെ മുനീര്‍

  
Web Desk
July 21 2020 | 04:07 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%87%e0%b4%b4%e0%b5%8d
 
 
 
കോഴിക്കോട്: കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിനു സര്‍ക്കാര്‍ അമിത അധികാരം നല്‍കിയതായി പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍. കണ്‍സള്‍ട്ടന്‍സിക്ക് പുറമേ ലാഭവിഹിതവും നല്‍കുന്ന വിധത്തിലാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. 
സംസ്ഥാന സര്‍ക്കാറും നോര്‍ക്കയും ചേര്‍ന്ന് പ്രവാസികള്‍ക്കായി നടത്തിയ നിക്ഷേപ സൗഹൃദ മീറ്റില്‍  കണ്‍സള്‍ട്ടന്റായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സാണ് പവര്‍ പോയിന്റ് പ്രസന്റേഷന്‍ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ ഇന്‍വെസ്റ്റ്‌മെന്റ് ഡെസ്റ്റിനേഷനാക്കാനുള്ള ചര്‍ച്ചകള്‍ ഗള്‍ഫ് നാടുകളില്‍ നടന്നപ്പോള്‍ ഈ കമ്പനിയെയാണ് ഭാവിയില്‍ ബന്ധപ്പെടേണ്ട സ്ഥാപനമായി നിയമിച്ചത്. ഇവിടെനിന്ന് നിക്ഷേപക മീറ്റിലേക്ക് കൊണ്ടുപോയവരുടെ കൂട്ടത്തില്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് ഉണ്ടായിരുന്നു. 
 ഭാവിയില്‍ ബന്ധപ്പെടേണ്ടവരുടെ പട്ടികയില്‍ ആദ്യ പേര് നോര്‍ക്ക സി.ഇ.ഒയുടെയും രണ്ടാമത്തേത് നോര്‍ക്കയൂടെ അവിടുത്തെ പ്രതിനിധിയുടെയുമായിരുന്നു. മൂന്നാമത്തെയാളായാണ് പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന്റെ ഇന്ത്യയിലെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ അരുണ്‍പിള്ളയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. സാധാരണയായി ഇത്തരം നിക്ഷേപക മീറ്റുകളില്‍ പ്രസന്റേഷന്‍ സര്‍ക്കാര്‍ തന്നെയാണ് നടത്താറുള്ളത്. കണ്‍സള്‍ട്ടന്‍സിയെ നിയോഗിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ജോലി കണ്‍സള്‍ട്ടന്‍സി മാത്രമാണെന്നും മുനീര്‍ പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിലെ പ്രവാസി യാത്രക്കാര്‍ അറിയാന്‍: കിങ് സല്‍മാന്‍ സ്ട്രീറ്റ് ഇന്റര്‍സെക്ഷനിലെ താല്‍ക്കാലിക വഴിതിരിച്ചുവിടല്‍ ഇന്നുമുതല്‍

uae
  •  2 days ago
No Image

ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷം; അമിത്ഷായുടെ പരിപാടികളില്‍ പങ്കെടുക്കാതെ സുരേഷ് ഗോപി

Kerala
  •  2 days ago
No Image

'വനംവകുപ്പിന്റെ പ്രവര്‍ത്തനം പോരാ'; കേരളാ കോണ്‍ഗ്രസ്-എ.കെ ശശീന്ദ്രൻ പോര് മുറുകുന്നു

Kerala
  •  2 days ago
No Image

ഫറോക്കില്‍ വീട്ടുമുറ്റത്ത് മൃതദേഹം; രണ്ട് ദിവസത്തിലേറെ പഴക്കമെന്ന് സൂചന

Kerala
  •  2 days ago
No Image

ടെലഗ്രാം അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കാൻ സ്ലീപ്പർ സെല്ലുകൾ; ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുന്നു

Kerala
  •  2 days ago
No Image

ഷാര്‍ജയില്‍ യുവതി കുഞ്ഞുമായി ജീവനൊടുക്കിയ സംഭവം; ഭര്‍ത്താവിനെ നാട്ടിലെത്തിക്കണമെന്ന് യുവതിയുടെ കുടുംബം

Kerala
  •  2 days ago
No Image

സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ചു; രുചികരമായി ഭക്ഷണം തയാറാക്കാന്‍ പാചക തൊഴിലാളികളെ പഠിപ്പിക്കും

Kerala
  •  2 days ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്: നിര്‍ദേശത്തോട് വിയോജിച്ച് നാല് മുന്‍ ചീഫ് ജസ്റ്റിസുമാര്‍; ചൂണ്ടിക്കാട്ടിയത് സുപ്രധാന പോയിന്റുകള്‍ | On One Nation, One Election

National
  •  2 days ago
No Image

വീണ്ടും നിപ മരണം; മരിച്ച പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചു

Kerala
  •  2 days ago
No Image

പ്രത്യേക മഴ മുന്നറിയിപ്പ്; ഇന്ന് രാത്രി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; കനത്ത മഴക്ക് സാധ്യത

Kerala
  •  2 days ago