വ്യാജ സീല്‍ നിര്‍മിച്ച കട കണ്ടെത്തി; സരിത്തുമായുള്ള തെളിവെടുപ്പ് നിര്‍ണായക ഘട്ടത്തില്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ ഒന്നാം പ്രതി സരിത്തുമായി എന്‍.ഐ.എ സംഘം നടത്തിയ തെളിവെടുപ്പില്‍ കോണ്‍സുലേറ്റിന്റെ വ്യാജസീല്‍ നിര്‍മിച്ച കട കണ്ടെത്തി. സെക്രട്ടറിയേറ്റിനു മുന്നിലെ സ്റ്റാച്യു ജംഗ്ഷനിലുള്ള കടയാണ് സരിത് എന്‍.ഐ.എ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തത്.
തെളിവെടുപ്പിനായി കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ തിരിച്ച സംഘം 11 മണിയോടെയാണ് തലസ്ഥാനത്ത് എത്തിയത്. ആദ്യം പൊലിസ് ക്ലബിലെത്തിച്ച സരിത്തിനെ പീന്നീട് സന്ദീപിന്റെ അരുവിക്കര പത്താംകല്ലിലെ വീട്ടിലെത്തിച്ച് തെളിവെടുത്തു. തുടര്‍ന്ന് സ്വപ്നയുടെ അമ്പലമുക്കിലെ ഫ്ളാറ്റിലെത്തിച്ചു.
ഉള്ളൂരിലെയും നന്ദാവനത്തെയും ചില ഹോട്ടലുകളിലും എന്‍.ഐ.എ. സംഘം തെളിവെടുപ്പ് നടത്തി. സെക്രട്ടറിയേറ്റിന് സമീപത്തെ ഹെദര്‍ അപ്പാര്‍ട്ട്മെന്റ്സിലാണ് പിന്നീട് തെളിവെടുപ്പ് നടന്നത്. ഇവിടെയാണ് ഐ.ടി സെക്രട്ടറിയായിരുന്ന എ ശിവശങ്കറിന് ഫഌറ്റുണ്ടായിരുന്നത്.
അതേസമയം, പ്രതികളുടെ കാലാവധി വെള്ളിയാഴ്ച്ചവരെ എന്‍.ഐ.എ കോടതി നീട്ടിയിട്ടുണ്ട്യ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."