പൂഴിത്തോട്-പടിഞ്ഞാറത്തറ ബദല്‍ റോഡ് സാക്ഷാത്കരിക്കും: മുരളീധരന്‍
പേരാമ്പ്ര: 25 വര്‍ഷം മുന്‍പ് പടിഞ്ഞാറത്തറയില്‍ കെ. കരുണാകരനും പൂഴിത്തോട്ടില്‍ പി.കെ.കെ ബാവയും തറക്കല്ലിട്ട ബദല്‍ റോഡ് ലക്ഷ്യപ്രാപ്തിയിലെത്തിക്കുമെന്നു വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പൂഴിത്തോട്ടിലെത്തിയതായിരുന്നു അദ്ദേഹം.
അടുത്ത പ്രധാനമന്ത്രി രാഹുല്‍ ഗാന്ധിയാണ് വയനാട്ടില്‍ മത്സരിക്കുന്നത്. കേന്ദ്ര വനം, പരിസ്ഥിതി വകുപ്പിന്റെ നിയമക്കുരുക്ക് കാരണം പൂര്‍ത്തിയാകാതെ കിടക്കുന്ന പൂഴിത്തോട്-പടിഞ്ഞാറത്തറ-വയനാട് ബദല്‍ റോഡ് പുതിയ സാഹചര്യത്തില്‍ സാക്ഷാല്‍ക്കരിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടു നിന്നു വയനാട്ടിലേക്കു ഗതാഗത സൗകര്യങ്ങള്‍ വര്‍ധിക്കുന്നത് ഗുണകരവും കാലഘട്ടത്തിന്റെ ആവശ്യവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.ഡി.എഫ് ചക്കിട്ടപാറ പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ കെ.എ ജോസ്‌കുട്ടി അധ്യക്ഷനായി. നേതാക്കളായ പി.ജെ തോമസ്, എസ്.കെ അസൈനാര്‍, സത്യന്‍ കടിയങ്ങാട്, പി. വാസു, എസ്.പി കുഞ്ഞമ്മദ്, ടി.കെ ഇബ്രാഹിം, മൂസ കോത്തമ്പ്ര, ജിതേഷ് മുതുകാട്, രാജന്‍ വര്‍ക്കി, അഗസ്റ്റിന്‍ അമ്പാട്ട്, ഷൈല ജെയിംസ്, സെമിലി സുനില്‍, ടി.ഡി ഷൈല, ബോബന്‍ വെട്ടിക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."