ആയിരം കടന്നു കൊവിഡ് : പരിഭ്രാന്തി വളരുന്നു, 1038 പേര്‍ക്ക് രോഗം : സമ്പര്‍ക്കം മാത്രം 785 ലേക്കുയര്‍ന്നു
തിരുവനന്തപുരം: ആയിരം കടന്ന് സംസ്ഥാനത്ത് കൊവിഡ് രോഗികള്‍. 1038 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
കേരളത്തിലെ ഏറ്റവും വലിയ പ്രതിദിനകണക്കാണിത്. സമ്പര്‍ക്ക വ്യാപനം അതിവേഗം ബഹുദൂരം മുന്നോട്ടുതന്നെയാണ് കുതിക്കുന്നത്.
സാധാരണ നിലയില്‍ ഉണ്ടാകുന്ന നിരയിലേക്ക് സമ്പര്‍ക്ക രോഗം തന്നെയെത്തി. ഇന്നു മാത്രം 785 പേര്‍ക്കാണ് സമ്പര്‍ക്കരോഗം ബാധിച്ചത്. ഇതില്‍ 57പേരുടെ ഉറവിടമറിയാത്തവയാണ്. ഇന്ന് വിദേശങ്ങളില്‍ നിന്നെത്തിയ 87 പേര്‍ക്കും മറ്റു സംസ്ഥാനത്തുനിന്നെത്തിയ 109 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 15032 പേരാണ് ആകെയുള്ള രോഗികളുടെ എണ്ണം. 397 ഹോട്ട് സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. 272 പേര്‍ക്കാണ് ഇന്ന് രോഗമുക്തിയുള്ളത്.
ഒരു കൊവിഡ് മരണം കൂടിയുണ്ടായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.ഇടുക്കിയിലെ 75 വയസുകാരനായ നാരായണനാണ് മരിച്ചത്. ഇതുവരെ സംസ്ഥാനത്ത് 15032 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
എന്നാല്‍ ഇന്ന് മാത്രം അഞ്ച് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതായാണ് റിപ്പോര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, കൊല്ലം സ്വദേശികളും ഇന്ന് മരിച്ചു. കാസര്‍കോട് അണങ്കൂര്‍ സ്വദേശിനി ഖൈറുന്നീസ(48) ആണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച ഒരാള്‍. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ആയിരുന്നു ഇവര്‍.
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ മരിച്ചു. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രാവിലെ മരിച്ച ആലുവ മാറമ്പിള്ളി കുന്നത്തുകര സ്വദേശി ബീവാത്തുവിന് കൊവിഡ് സ്ഥിരീകരിച്ചു. 63 വയസായിരുന്നു. മരണശേഷമെടുത്ത സ്രവ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് കേരളത്തില്‍ മരിച്ചവരുടെ എണ്ണം 50 ആയി. ബീവാത്തുവിനെ സന്ദര്‍ശിച്ച എല്ലാവരെയും നിരീക്ഷണത്തിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.
തിരുവനന്തപുരം 226, കൊല്ലം 133, ആലപ്പുഴ 120, കാസര്‍കോട് 101, എറണാകുളം 92, മലപ്പുറം 61, തൃശ്ശൂര്‍ 56, കോട്ടയം 51, പതതനംതിട്ട 49, ഇടുക്കി 43, കണ്ണൂര്‍ 43, പാലക്കാട് 34, കോഴിക്കോട് 25, വയനാട് നാല്. എന്നിങ്ങനെയാണ്. 24 മണിക്കൂറിനിടെ 20847 സാമ്പിള്‍ പരിശോധിച്ചു. 159777 പേര്‍ നിരീക്ഷണത്തിലുണ്ട്. 9031 പേര്‍ ആശുപത്രിയില്‍. 1164 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 8818 പേര്‍ ചികിത്സയിലുണ്ട്. 318644 സാമ്പിള്‍ ഇതുവരെ പരിശോധനക്കയച്ചു. 8320 ഫലം വരാനുണ്ട്. മുന്‍ഗണനാ വിഭാഗത്തിലെ 103951 സാമ്പിള്‍ ശേഖരിച്ചതില്‍ 99499 സാമ്പിള്‍ നെഗറ്റീവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."