HOME
DETAILS
MAL
കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹത്തില്‍ പങ്കെടുത്തു: കെ.മുരളീധരന് കൊവിഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദേശം
backup
July 24 2020 | 05:07 AM
കോഴിക്കോട്: വടകര എം.പി കെ മുരളീധരന് കൊവിഡ് ടെസ്റ്റ് നടത്താന്‍ നിര്‍ദേശം.കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുടെ വിവാഹത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ടെസ്റ്റ് നടത്താന്‍ കലക്ടര്‍ ആവശ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം വിവാഹിതനായ കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കണ്ണൂരിലെ വീട്ടില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. ഈ ചടങ്ങില്‍ കെ മുരളീധരന്‍ എംപി പങ്കെടുത്തിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് ഈ മാസം നാലാം തീയതി മുതല്‍ ഡോക്ടര്‍ അവധിയിലായിരുന്നു. വിവാഹ ചടങ്ങിനിടെയാണ് രോഗബാധ ഉണ്ടായതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."