HOME
DETAILS

യു.എ.ഇയിലേക്ക് തിരികെപ്പോകുന്നവര്‍ക്കുള്ള കൊവിഡ് പരിശോധന: പ്രവാസികള്‍ ദുരിതത്തില്‍

  
backup
July 25, 2020 | 2:33 AM

%e0%b4%af%e0%b5%81-%e0%b4%8e-%e0%b4%87%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%95%e0%b5%86%e0%b4%aa%e0%b5%8d%e0%b4%aa


കോഴിക്കോട്: ദുബൈ ഒഴികെയുള്ള യു.എ. ഇരാജ്യങ്ങളിലേക്ക് തിരികെപ്പോകാന്‍ ഒരുങ്ങുന്ന പ്രവാസികള്‍ക്കായുള്ള കൊവിഡ് പരിശോധന നടത്തുന്ന സംസ്ഥാനത്തെ 12 മെഡിക്കല്‍ സെന്ററുകളില്‍ 11 എണ്ണവും കോഴിക്കോട്ട്. ഒരെണ്ണം പാലക്കാട്ടും. ഇത് കാരണം മറ്റ് ജില്ലകളിലെ പ്രവാസികള്‍ ദുരിതത്തില്‍. യു.എ.ഇ സര്‍ക്കാരിന്റെ പുതിയ രജിസ്‌ട്രേഷന്‍ സംവിധാനം കഴിഞ്ഞ ദിവസമാണ് പ്രാബല്യത്തില്‍ വന്നത്. പ്യുവര്‍ ഹെല്‍ത്ത് എന്ന ലിങ്കിലൂടെയാണ് തിരികെപ്പോകുന്ന പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിന് ശേഷം കേരളത്തിലെ അംഗീകരിച്ച 12 മെഡിക്കല്‍ ലാബുകളിലേതെങ്കിലുമൊന്നില്‍ എത്തി പരിശോധന നടത്തണം. നേരത്തെ യു.എ.ഇയുടെ ഐ.സി.എ അപ്രൂവല്‍ കിട്ടിക്കഴിഞ്ഞാല്‍ കേരളത്തിലെ പ്രധാന ലാബോറട്ടറികളില്‍ നിന്ന് കൊവിഡ് ടെസ്റ്റ് ചെയ്ത് റിസല്‍ട്ട് വാങ്ങിയ ശേഷം നെഗറ്റീവാണെങ്കില്‍ യാത്ര ചെയ്യാമായിരുന്നു.
എന്നാല്‍ പുതിയ സംവിധാന പ്രകാരം പ്യൂവര്‍ ഹെല്‍ത്തിന്റെ ലിങ്കില്‍ കയറി യു.എ.ഇ.ഗവണ്‍മെന്റിന്റെ അക്കൗണ്ടില്‍ ടെസ്റ്റിനായിപണം അടക്കണം. 221 യു.എ.ഇ. ദിര്‍ഹമാണ് (4,319രൂപ)അടക്കേണ്ടത്. ലിങ്കില്‍ പണം അടക്കുന്നതോടെ പ്യൂവര്‍ ഹെല്‍ത്ത് അംഗീകരിച്ച ലബോറട്ടറികളുടെ ലിസ്റ്റ് ലഭ്യമാകും. ലിസ്റ്റില്‍ പറയുന്ന ലബോറട്ടറികളില്‍ മാത്രമേ പരിശോധന നടത്തുവാന്‍ അനുവാദമുള്ളൂ. ലബോറട്ടറിയില്‍ നിന്നും യു.എ.ഇ. ആരോഗ്യവകുപ്പിന് നേരിട്ടാണ് റിസല്‍ട്ട് അയക്കുക.പോസിറ്റീവോ നെഗറ്റീവോ എന്ന കാര്യം കുറിപ്പിലൂടെ അറിയിക്കും. യു.എ ഇ. ഗവണ്‍മെന്‍് ആ റിസല്‍ട്ട് ഓണ്‍ലൈനില്‍ പരിശോധിച്ച ശേഷം പുതിയ ഐ.സി.എ. അപ്രൂവല്‍ നല്‍കും. പുതിയ പാസ് ലഭിച്ച് 72 മണിക്കൂറിനകം യു.എ. ഇ. യില്‍ ഇറങ്ങണമെന്നാണ് വ്യവസ്ഥ. യു.എ.ഇ അംഗീകരിച്ച കേരള ത്തിലെ 12 സെന്ററുകളില്‍ 11 എണ്ണവും കോഴിക്കോട് ജില്ലയിലായതിനാല്‍ മറ്റ് ജില്ലകളിലെ പ്രവാസികള്‍ ഇവിടേക്ക് വരേണ്ട അവസ്ഥയാണുള്ളത്. തലസ്ഥാന നഗരിയില്‍ നിന്നു വരെ പ്രവാസികള്‍ കോഴിക്കോട്ടേക്ക് ഇതിനായി കൊവിഡ് കാലത്ത് എത്തിക്കൊണ്ടിരിക്കയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര ഇടപെടല്‍ അത്യാവശ്യമാണെന്ന് മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  3 days ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  3 days ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  3 days ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  3 days ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  3 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  3 days ago