HOME
DETAILS

തൊഴിയൂര്‍ ഉസ്താദ് ആണ്ടുനേര്‍ച്ച നാളെ മുതല്‍

  
backup
July 14 2018 | 07:07 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%89%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%86%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81-3


ചാവക്കാട്: സമസ്ത സമുന്നത നേതാവും ദാറു റഹ്മ എഡ്യുക്കേഷണല്‍ കോംപ്ലക്‌സ് സ്ഥാപകനുമായ തൊഴിയൂര്‍ എം.കെ.എ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാരുടെ മൂന്നാം ആണ്ടും ദാറു റഹ്മ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും ജൂലൈ 15, 16 തിയ്യതികളില്‍ തൊഴിയൂര്‍ റഹ്മത്ത് നഗറില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മഖാം സിയാറത്ത്, പൂര്‍വ വിദ്യാര്‍ഥി സംഗമം, മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം, മൗലിദ് പാരായണം, ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ് ലിസ്, ആദര്‍ശ സമ്മേളനം, അനുസ്മരണ സമ്മേളനം തുടങ്ങിയ സെഷനുകളിലായിട്ടാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
നാളെ വൈകീട്ട് മൂന്നിന് ജലാലുദ്ദീന്‍ ബ്‌നു ഹിബത്തുല്ല തങ്ങളുടെ നേതൃത്വത്തില്‍ മഖാം സിയാറത്ത് നടക്കും. വൈകീട്ട് നാലിന് നടക്കുന്ന പൂര്‍വ വിദ്യാര്‍ഥി സംഗമം കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം നിര്‍വഹിക്കും. ബശീര്‍ ഫൈസി ദേശമംഗലം മുഖ്യ പ്രഭാഷണം നടത്തും. പി.ടി. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ രാത്രി ഏഴിന് നടക്കുന്ന മജ് ലിസുന്നൂര്‍ സംഗമത്തില്‍ ഖലീല്‍ ഹുദവി കാസര്‍കോട് മുഖ്യ പ്രഭാഷണം നടത്തും.
ജൂലൈ 16 ന് രാവിലെ 8.30 ന് മൗലിദ് പാരായണം നടക്കും. പി.വി മുഹമ്മദ് കുട്ടി ബാഖവി ചേകനൂര്‍ നേതൃത്വം നല്‍കും.
രാവിലെ 9.30 ന് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ് ലിസ് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
എം.എം.മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷനാകും. ഇസ്മായില്‍ സഖാഫി തോട്ടുമുക്കം,അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി പ്രഭാഷണവും നിര്‍വഹിക്കും.
ഉച്ചക്ക് രണ്ടിന് നടക്കുന്ന ആദര്‍ശ സമ്മേളനം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി കൂരിയാട് ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് നാലിന് നടക്കുന്ന അനുസ്മരണ സമ്മേളനവും ഹോസ്റ്റല്‍ കെട്ടിടോദ്ഘാടനവും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
എസ്.എം.കെ തങ്ങള്‍ അധ്യക്ഷനാകും. സമസ്ത ട്രഷറര്‍ സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. എം.ടി.അബ്ദുല്ല മുസ്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തും. ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ അവാര്‍ഡ് ദാനം നടത്തും.
ചടങ്ങില്‍ ഇന്റര്‍നാഷനല്‍ ഇസ് ലാമിക് യൂനിവേഴ്‌സിറ്റീസ് ലീഗ് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട വാഫീ കോളജ് സ്ഥാപകന്‍ അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരിയെ അനുമോദിക്കും.
ഹംസ ബിന്‍ ജമാല്‍ റംലി പ്രഭാഷണം നടത്തും.തൊഴിയൂര്‍ ദാറു റഹ്മ സെക്രട്ടറി അബ്ദുല്‍ കരീം ഫൈസി, സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ദാറുറഹ്മ മാനേജര്‍ സലീം പള്ളത്ത്, ജോയിന്റ് സെക്രട്ടറി കെ.വി മജീദ് ഹാജി വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോഹന്‍ ഭഗവതിനെ വാഴ്ത്തിപ്പാടി മോദി; സന്ദേശം ആര്‍.എസ്.എസിനെ സുഖിപ്പിക്കാനെന്ന് കോണ്‍ഗ്രസ്

National
  •  7 days ago
No Image

ഇലക്ട്രോ പ്ലേറ്റിങ് തുടങ്ങി, ശബരിമലയിലെ സ്വര്‍ണ്ണപ്പാളി ഉടന്‍ തിരിച്ചെത്തിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്

Kerala
  •  7 days ago
No Image

ഓൺലൈനിൽ അപരിചിതരുമായി ഇടപഴകുന്നവർ ജാഗ്രത; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  7 days ago
No Image

9/11 ആക്രമണം ഇറാഖിലേക്ക് കടന്നു കയറാനുള്ള അമേരിക്കൻ തന്ത്രമോ; ലക്ഷ്യം വെച്ചത് സദ്ദാമിനെയോ

International
  •  7 days ago
No Image

സഊദിയിൽ വേനൽക്കാലം അവസാനിക്കുന്നു; അടയാളമായി സുഹൈൽ നക്ഷത്രം

Saudi-arabia
  •  7 days ago
No Image

വേടന്റെ ഷോ കാണാൻ മദ്യപിച്ചെത്തിയ പൊലിസുകാരനുൾപ്പെട്ട സംഘം വീട്ടമ്മയുടെ കൈ തല്ലി ഒടിച്ചു; റിമാൻഡിൽ 

Kerala
  •  7 days ago
No Image

അഭ്യൂഹങ്ങൾക്ക് വിരാമം ഒടുവിൽ അവൻ പ്ലേയിംഗ് ഇലവനിലെത്തി; വിക്കറ്റിന് പിന്നിൽ മികച്ച പ്രകടനം നടത്തി കൈയ്യടിയും നേടി

Cricket
  •  7 days ago
No Image

'ബുദ്ധിപരമല്ലാത്ത തീരുമാനം' ഇസ്‌റാഈലിന്റെ ഖത്തര്‍ ആക്രമണത്തില്‍ നെതന്യാഹുവിനെ വിളിച്ച് അതൃപ്തി അറിയിച്ച് ട്രംപ് 

International
  •  7 days ago
No Image

പ്രണയവിവാഹം, പിണങ്ങി സ്വന്തം വീട്ടിലെത്തി; അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മരണം, മീരയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

Kerala
  •  7 days ago
No Image

വ്യോമയാന മേഖലയിൽ സഹകരണം ശക്തിപ്പെടുത്തും; ചർച്ചകൾ നടത്തി ഇന്ത്യയും കുവൈത്തും

Kuwait
  •  7 days ago