HOME
DETAILS

2684 കേസുകള്‍ റദ്ദാക്കി

  
backup
April 12, 2019 | 9:30 PM

2684-%e0%b4%95%e0%b5%87%e0%b4%b8%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%a6%e0%b5%8d%e0%b4%a6%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf

 


ജിദ്ദ: സഊദിയില്‍ തൊഴിലാളികള്‍ ഓടിപ്പോയതായി വ്യാജപരാതി നല്‍കിയ 2684 കേസുകള്‍ റദ്ദാക്കിയതായി ലേബര്‍ ഓഫിസ് മേധാവി അറിയിച്ചു.
ശമ്പള കുടിശിക നല്‍കാതിരിക്കാനും മറ്റുമാണ് പല സ്‌പോണ്‍സര്‍മാരും തൊഴിലാളികള്‍ ചാടിപ്പോയതായി ഇത്തരം പരാതി നല്‍കാറുള്ളത്. പരാതി വ്യാജമാണെന്ന് തെളിഞ്ഞാല്‍ തൊഴിലുടമക്കെതിരേ തൊഴില്‍മന്ത്രാലയം ശിക്ഷാനടപടി സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വിദേശതൊഴിലാളികള്‍ തൊഴിലിടങ്ങളില്‍നിന്ന് ഒളിച്ചേടിയാലാണ് 'ജോലി ഉപേക്ഷിച്ച് പോയ'വരുടെ (ഹുറൂബ്) പട്ടികയില്‍ തൊഴിലാളിയെ ഉള്‍പ്പെടുത്തുക.


എന്നാല്‍ ഈ അവസരം പല സ്‌പോണ്‍സര്‍മാരും ദുരുപയോഗം ചെയ്യുന്നതായി പില്‍കാലങ്ങളില്‍ ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ അത്തരം വ്യാജ ഹുറൂബുകള്‍ക്കെതിരേ പരാതി വര്‍ധിച്ചു. അത്തരം വ്യാജ ഹൂറൂബിനെതിരെ പരാതി നല്‍കാനും തൊഴിലാളികള്‍ക്ക് അവകാശം നല്‍കിയിട്ടുണ്ട്. ഈ അവകാശം പ്രയോജനപ്പെടുത്തി പരാതി നല്‍കിയ 2684 ഹുറൂബ് കേസുകളാണ് റിയാദില്‍ മന്ത്രാലയം റദ്ദാക്കിയതെന്ന് തൊഴില്‍ ഓഫിസ് മേധാവി അബ്ദുല്‍ കരീം അസീരി അറിയിച്ചു.


അതേ സമയം ഹൂറൂബ് റദ്ദാക്കിയ കേസില്‍ പഴയ സ്‌പോണ്‍സര്‍ക്ക് പകരം പുതിയ തൊഴിലുടമയെ കണ്ടെത്തി വിസാ മാറ്റത്തിന് തൊഴിലാളിക്ക് അര്‍ഹതയുണ്ടായിരിക്കും.


വ്യാജമായി തൊഴിലാളിയെ ഹുറൂബാക്കിയ തൊഴിലുടമയുടെ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തേക്ക് തടയും. എന്നാല്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മറ്റ് സേവനങ്ങള്‍ തുടരും.
വീണ്ടും അന്യായമായി തൊഴിലാളികളെ ഹൂറൂബാക്കുന്ന തൊഴിലുടമക്കെതിരേ ഓരോ തവണയുമുള്ള പരാതിക്കനുസരിച്ച് സേവനങ്ങളും മൂന്നുവര്‍ഷത്തേക്കും അഞ്ച് വര്‍ഷത്തേക്കുമായി വിലക്കുമെന്നും അദ്ദേഹം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാറിൽ കുടിയേറ്റ തൊഴിലാളികളെ ആൾക്കൂട്ടം തല്ലിക്കൊന്നതിൽ ബംഗാളിൽ വൻപ്രതിഷേധം; റോഡുകൾ ഉപരോധിച്ചു, സുരക്ഷാ സേനയെ വിന്യസിച്ചു

National
  •  2 days ago
No Image

മച്ചാഡോയുടെ നൊബേൽ മെഡൽ ഇനി ട്രംപിന്റെ കൈകളിൽ; 'അർഹൻ താനെന്ന്' ട്രംപ്' , 'അംഗീകാരം കൈമാറാനാവില്ലെന്ന്' സമിതി

International
  •  2 days ago
No Image

കുവൈത്തിൽ സിനിമാ സ്റ്റൈൽ 'ബോഡി ഡംപിംഗ്': മൃതദേഹം വീൽചെയറിൽ ഇരുത്തി ആശുപത്രിയിൽ ഉപേക്ഷിച്ചു; അജ്ഞാതനായി തിരച്ചിൽ

Kuwait
  •  2 days ago
No Image

ഒമാന്‍ ഘട്ടംഘട്ടമായി ഇലക്ട്രിക് വാഹനങ്ങളിലേക്ക്

oman
  •  2 days ago
No Image

സഊദി യാത്രികർക്ക് സന്തോഷ വാർത്ത; കോഡ്‌ഷെയർ കരാറിൽ ഒപ്പുവെച്ച് സഊദിയയും എയർ ഇന്ത്യയും

Saudi-arabia
  •  2 days ago
No Image

ഒമാനില്‍ മ്വാസലറ്റ് ബസ് സര്‍വീസിന് റെക്കോഡ് യാത്രക്കാര്‍ 

oman
  •  2 days ago
No Image

മനുഷ്യത്വം മരവിച്ച ഗ്രാമം; എച്ച്.ഐ.വി ബാധിതയായ അമ്മയുടെ മൃതദേഹം ഒറ്റയ്ക്ക് ചുമന്ന് പത്തു വയസ്സുകാരൻ, യുപിയിൽ നിന്നൊരു നൊമ്പരക്കാഴ്ച

Kerala
  •  2 days ago
No Image

ഷാര്‍ജയിലും വാടക വര്‍ധനവ്; പ്രവാസി മലയാളികളുടെ ഇഷ്ട കേന്ദ്രങ്ങളിലും വാടക കുതിപ്പ്

uae
  •  2 days ago
No Image

സായി അധികൃതർ ഭീഷണിപ്പെടുത്തി; പഴയ വാർഡനെ വിളിച്ചാൽ പുറത്താക്കുമെന്ന് മുന്നറിയിപ്പ്, കൊല്ലത്തെ മരണങ്ങളിൽ ദുരൂഹത ആരോപിച്ച് അമ്മ

Kerala
  •  2 days ago
No Image

ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി; അളങ്കാനല്ലൂർ ജെല്ലിക്കെട്ട് നേരിട്ട് കാണാനെത്തി സ്റ്റാലിൻ 

National
  •  2 days ago