നെയ്യാറില്‍ നിന്നും നഗരത്തില്‍ കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി ആദ്യഘട്ടം പൂര്‍ത്തിയായി
കാട്ടാക്കട: നെയ്യാറില്‍ നിന്നും നഗരത്തില്‍ കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി ആദ്യ ഘട്ടം പൂര്‍ത്തിയായി. കാപ്പുകാട് നിന്നും ഇന്നലെ വൈകുന്നേരം ആറിന് പരീക്ഷണാടിസ്ഥാനത്തില്‍ നെയ്യാറില്‍ നിന്നും നഗരത്തിലേക്ക് കുടിവെള്ളം എത്തിക്കാന്‍ ട്രെഡ്ജര്‍ ഉപയോഗിച്ചു പമ്പിങ് നടന്നു.
വാട്ടര്‍ അതോറിറ്റി ഇറിഗേഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആണ് പമ്പിങ് നടത്തി ജലം കുമ്പിള്‍ മൂട് തോട്ടില്‍ എത്തിച്ചത്.ജല സമ്മര്‍ദ്ദം കാരണം ഫ്‌ളോട്ടിങ് പൈപ്പുകളില്‍ ചോര്‍ച്ചയുണ്ട്.ഇതിലൂടെ ജലം പാഴാകുന്നതിനാല്‍ തോട്ടിലൂടെ ഒഴുക്കിന്റെ അളവ് കുറവാണ്.അതെ സമയം മണിക്കൂറില്‍ 720 മീറ്റര്‍ ക്യൂബ് അളവില്‍ വെള്ളം പമ്പ് ചെയ്യാനാകുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. രണ്ടു ദിവസത്തിനുള്ളില്‍ ഒരു ട്രെഡ്ജര്‍ കൂടെ എത്തുമ്പോള്‍ കൂടുതല്‍ ജലം അരുവിക്കരയിലേക്കു എത്തിക്കാനാകും.
ഇപ്പോഴുള്ള ചോര്‍ച്ച പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ ഉദ്ദേശിച്ച അളവില്‍ ജലം അരുവിക്കരയില്‍ എത്തുകയുള്ളു.ഇതിനായുള്ള ജോലികള്‍ നടക്കുന്നെന്നാണ് അധികൃതര്‍ പറയുന്നത്.
അതേസമയം ഗുജറാത്തില്‍ നിന്നും എത്തിക്കുന്ന മോട്ടോറുകള്‍ സ്ഥാപിച്ചു കഴിഞ്ഞാല്‍ ട്രെഡ്‌ജെര്‍ ഉപയോഗിച്ചുള്ള പമ്പിങ് നിറുത്തും. 100 എച്ച്.പി.വീതമുള്ള ഫ്‌ലോട്ടിംഗ് പമ്പുകള്‍ എത്തിച്ചാകും ജലവിതരണം. ഇതിനു കാലതാമസം വരാന്‍ സാധ്യത ഉള്ളതിനാല്‍ വാട്ടര്‍ അതോറിട്ടിയുടെ പക്കലുള്ള 90 എച്ച്.പി.യുള്ള മൂന്ന് പമ്പുകള്‍ കാപ്പുകാട്ട് എത്തിച്ചിട്ടുണ്ട്.
ഇവിടത്തേയ്ക്ക് വൈദ്യുത സംവിധാനം എത്തിക്കാനും ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കാനും ഉള്ള ജോലികളും ദ്രുതഗതിയില്‍ നടക്കുന്നണ്ട്.
ഈ പമ്പുകള്‍ കൂടി സ്ഥാപിച്ചു കഴിഞ്ഞാല്‍ പമ്പിങ് കൂടുതല്‍ നടത്താന്‍ കഴിയും എന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."