HOME
DETAILS

വയനാട് വന്യജീവി സങ്കേതത്തില്‍ ഉലമാനുകളെ കണ്ടെത്തി

  
backup
July 14, 2018 | 7:40 PM

%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf-%e0%b4%b8%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%a4%e0%b4%a4-6

സുല്‍ത്താന്‍ ബത്തേരി: അപൂര്‍വ വന്യജീവികളുടെ കലവറയായ വയനാട് വന്യജീവി സങ്കേതത്തില്‍ ഉലമാനിനെ കണ്ടെത്തി. വന്യജീവിസങ്കേതത്തിലെ സുല്‍ത്താന്‍ബത്തേരി റെയിഞ്ചില്‍ ഉള്‍പ്പെടുന്ന ഒട്ടിപ്പാറ വനമേഖലയില്‍ നിന്നാണ് ഇതിന്റെ ചിത്രങ്ങള്‍ ലഭിച്ചത്.

ആദ്യമായാണ് കേരളത്തില്‍ അപൂര്‍വ ഇനമായ ഉലമാനിന്റെ ചിത്രം കാമറയില്‍ പകര്‍ത്താനാവുന്നത്.
പ്രായപൂര്‍ത്തിയെത്താത്ത ആണ്‍മാനിന്റെയും പെണ്‍മാനിന്റെയും ചിത്രങ്ങളാണ് ലഭ്യമായത്. ഇതിനായി 15 കാമറ ട്രാപ്പുകളാണ് വന്യജീവിസങ്കേതം അധികൃതര്‍ ഉപയോഗിച്ചത്. ഒരു വര്‍ഷം മുന്‍പേ വയനാട് വന്യജീവിസങ്കേതത്തിലെ ഒട്ടിപ്പാറ വനമേഖലയിലെ വാറളം കാവനഹള്ളി മേഖലയിലും കര്‍ണ്ണാടകയിലെ ബന്ധിപ്പൂര്‍ കടുവസങ്കേതത്തില്‍പ്പെടുന്ന രാംപൂര്‍ വനമേഖലാ അതിര്‍ത്തിയിലും ഈ മാനിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതു ഉറപ്പുവരുത്താനായാണ് കാമറ ട്രാപ്പുകള്‍ സ്ഥാപിച്ചത്.
പ്രായപൂര്‍ത്തിയായ ആണ്‍മാനിന് നാലുകൊമ്പുകളാണ് ഉണ്ടാവുകയെന്നും ഇതാണ് മറ്റു മാനുകളില്‍നിന്നു ഇവയെ പെട്ടെന്ന് തിരിച്ചറിയാന്‍ ഇടയാക്കുന്നതെന്നും കണ്‍സര്‍വേഷന്‍ ബയോളജിസ്റ്റ് ഒ.വിഷ്ണു പറഞ്ഞു. സാധരണയായി ഇലപൊഴിയും കാടുകളിലാണ് ഇവയെ കണ്ടുവരുന്നത്.
പകല്‍ സമയങ്ങളില്‍ തീറ്റതേടാന്‍ ഇറങ്ങുന്ന ഉലമാനിനെ ഒറ്റയായും കൂട്ടമായും കാണാറുണ്ട്. പലപ്പോഴും ഇവ കുട്ടികളുമായാണ് സഞ്ചരിക്കാറ്. ഇന്ത്യയില്‍ ഏറ്റവും ഒടുവിലായി നടന്ന കണക്കെടുപ്പില്‍ 10,000 ഉലമാനുകളെയാണ് കണ്ടെത്താനായത്. ആവാസ വ്യവസ്ഥയുടെ ശോഷണവും നാലുകൊമ്പുള്ളതിനാല്‍ തലയോട്ടിക്കുവേണ്ടി ഇവയെ വേട്ടയാടുന്നതും ഈ ജീവിയുടെ നിലനില്‍പ്പുതന്നെ ഭീഷണിയിലാക്കിയിരിക്കുകയാണ്.വന്യജീവിസംരക്ഷണ നിയമത്തിലെയും ഐ.യു.സി.എന്നിന്റെയും കാറ്റഗറി ഒന്നില്‍പ്പെടുന്ന അതീവ സംരക്ഷണ പ്രാധാന്യമുളള മൃഗമാണ് ഉലമാന്‍ എന്നറിയപ്പെടുന്ന ചൗസിംഗ. അതിനാല്‍തന്നെ ഇതിന്റെ സംരക്ഷണത്തിനായി ബൃഹത്തായ പദ്ധതിയാണ് വന്യജീവി വകുപ്പ് ആസൂത്രണം ചെയ്യുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രിമാരുടെ മൊഴിയെടുത്ത് എസ്.ഐ.ടി 

Kerala
  •  5 days ago
No Image

എസ്.ഐ.ആര്‍: കേരളത്തില്‍ നിന്നുള്ള ഹരജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും

National
  •  5 days ago
No Image

കന്നിയങ്കം ഒരേ വാർഡിൽ; പിന്നീട് രാഷ്ട്രീയ കേരളത്തിന്റെ നെറുകയിൽ; അപൂർവ ബഹുമതിക്ക് ഉടമകളായി സി.എച്ചും, മുനീറും

Kerala
  •  5 days ago
No Image

കുവൈത്തില്‍ മലയാളി യുവതി ഹൃദയാഘാതംമൂലം മരിച്ചു

Kuwait
  •  5 days ago
No Image

വിജയസാധ്യത കുറവ്; 8,000 സീറ്റുകളിൽ സ്ഥാനാർഥികളില്ലാതെ ബിജെപി 

Kerala
  •  5 days ago
No Image

ആലപ്പുഴ സ്വദേശി ഒമാനില്‍ ഹൃദയാഘാതംമൂലം മരിച്ചു

oman
  •  5 days ago
No Image

തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

oman
  •  5 days ago
No Image

മുസ്ലിം ബ്രദർഹുഡിനെ യു.എസ് ഭീകരസംഘടനയായി പ്രഖ്യാപിക്കും; യാഥാർത്ഥ്യമാകുന്നത് വലതുപക്ഷത്തിന്റെ ദീർഘകാല ആവശ്യം

International
  •  5 days ago
No Image

അബൂദബി ചര്‍ച്ച വിജയം; റഷ്യ - ഉക്രൈന്‍ യുദ്ധം തീരുന്നു; സമാധാന നിര്‍ദേശങ്ങള്‍ ഉക്രൈന്‍ അംഗീകരിച്ചതായി യു.എസ്

International
  •  5 days ago
No Image

ഇരട്ട ന്യൂനമർദ്ദം; ഇന്ന് മൂന്ന് ജില്ലകളിൽ പ്രത്യേക മഴ മുന്നറിയിപ്പ്

Kerala
  •  5 days ago