HOME
DETAILS
MAL
മൂലധന നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ നടപ്പാക്കണം: ശശി തരൂര്‍
backup
July 26 2020 | 05:07 AM
തിരുവനന്തപുരം: കേരളത്തിന്റെ സുസ്ഥിര വികസനത്തിന് പുതിയ കാഴ്ചപ്പാട് ആവശ്യമാണെന്നും വ്യാവസായിക വളര്‍ച്ചയ്ക്ക് മൂലധന നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ നടപ്പാക്കണമെന്നും ശശി തരൂര്‍ എം.പി. പബ്ലിക് പോളിസി റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കെ.എം മാണി അനുസ്മരണ പ്രഭാഷണം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂലധന നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ മാത്രമേ വിദേശ നിക്ഷേപം അടക്കമുള്ളവയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കൂ.
വ്യാവസായിക നിക്ഷേപങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന തൊഴില്‍ സംസ്‌കാരവും ഒഴിച്ചുകൂടാനാവാത്തതാണ്. വിദേശ രാജ്യങ്ങളില്‍ കൊവിഡ് സൃഷ്ടിച്ച പ്രതിസന്ധിയും അറബ് രാജ്യങ്ങളിലെ സ്വദേശിവല്‍കരണവും ഇനിയും ഒട്ടേറെ മലയാളികളുടെ തിരിച്ചുവരവിന് ഇടയാക്കും. ഇത് സംസ്ഥാനത്തേക്കുള്ള വിദേശനാണ്യ വരവില്‍ 20 ശതമാനത്തോളം കുറവ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡോ. എസ്. മോഹനകുമാര്‍, ഡോ. ടി. അരുണ്‍, ഡോ. ബര്‍ണി സെബാ്റ്റിയന്‍, എം.പി. ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ഡയറക്ടര്‍ ഡോ. ജോസ് ജേക്കബ് സ്വാഗതവും രജിസ്ട്രാര്‍ പി.എസ് ശ്രീകുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."