ടി.ടി.ഐ വിദ്യാര്‍ഥിനികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് നിഷേധിച്ചതായി പരാതി
ന്നുര്‍: ടി.ടി.ഐ വിദ്യാര്‍ഥിനികള്‍ക്ക് ഇന്റേണല്‍ മാര്‍ക്ക് നിഷേധിച്ചതായി പരാതി. മാന്നാര്‍ നായര്‍ സമാജം ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനികളായ മൂന്നു പേരും അവരുടെ രക്ഷിതാക്കളുമാണ് പ്രിന്‍സിപ്പലിനെ സമീപിച്ചത്.
പാഠ്യപദ്ധതിയുടെ ഭാഗമായി 2015 ഡിസംബര്‍ 28നു ആരംഭിച്ച നാലു ദിവസത്തെ പഠന പര്യടന പരിപാടിയില്‍ ഈ മൂന്നു വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മാര്‍ക്ക് നിഷേധിച്ചത്. ഇതിനു വിദ്യാര്‍ത്ഥിനികള്‍ വിശദീകരണം നല്‍കിയിരുന്നു. മെയ് രണ്ടിന് നാലാം സെമസ്റ്റര്‍ പരീക്ഷയാരംഭിക്കുന്ന സാഹചര്യത്തിലാണ് വിദ്യാര്‍ഥിനികള്‍ പരസ്യമായി പരാതികളുമായി ഇപ്പോള്‍ രംഗത്തിറങ്ങിയത്.
നാലു ദിവസത്തെ പഠന പര്യടനം സിലബസില്‍ ഉളളതുകൊണ്ടാണ് അതില്‍ പങ്കെടുക്കേണ്ടത് നിര്‍ബന്ധമാക്കിയതെന്ന് ടി.ടി.ഐ പ്രിന്‍സിപ്പല്‍ വിശദീകരിച്ചു. എന്നാല്‍ ഇന്റേണല്‍ മാര്‍ക്ക് വിഷയം തന്റെ അധികാര പരിധിയില്‍ വരുന്നതല്ലെന്നും ഇക്കാര്യത്തില്‍ പ്രശ്‌ന പരിഹാരത്തിനു പരീക്ഷാഭവനെയാണ് സമീപിക്കേണ്ടതെന്നും പ്രിന്‍സിപ്പല്‍ ഡോ.പി ബാബുക്കുട്ടന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."