HOME
DETAILS

വീട് നിര്‍മാണത്തിന്റെ മറവില്‍ കുന്നിടിച്ച് മണ്ണ് എടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞു

  
backup
April 27, 2017 | 8:47 PM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%ae%e0%b4%b1


കോടാലി: വീട് നിര്‍മാണത്തിന്റെ മറവില്‍ കുന്നിടിച്ചു മണ്ണ് എടുക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. മുരിക്കിങ്ങല്‍ സെന്ററിന് സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം. പാലങ്കണ്ടത്തില്‍ ഉമ്മറിന്റെ സ്വകാര്യ വളപ്പില്‍നിന്നാണ് കൂട്ടിയിട്ടിരിക്കുന്നതോ ലഭിക്കുന്നതോ ആയ 830 ക്യുബിക്ക് മീറ്റര്‍ മണ്ണെടുക്കാനുള്ള ജിയോളജി വകുപ്പിന്റെ അനുമതിയോടെ മണ്ണെടുത്തിരുന്നത്. എന്നാല്‍ അനുമതിയുടെ മറവില്‍ കുന്നിടിച്ചു മണ്ണെടുക്കാന്‍ തുടങ്ങിയതോടെ സമീപത്തുള്ള കിണറുകളിലെ ജലവിതാനം കുത്തനെ താഴേക്ക് പോകുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഒരിക്കലും വറ്റാത്ത കിണറിലെ ജലവിതാനം കൂടി താഴ്ന്നതോടെയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തയത്. തുടര്‍ന്ന് വെള്ളിക്കുളങ്ങര പൊലിസും വില്ലേജ് ഓഫീസറും സ്ഥലത്തെത്തി മണ്ണെടുപ്പ് താല്‍കാലികമായി നിര്‍ത്തിവെപ്പിച്ചു. ജിയോളജി വകുപ്പുകാര്‍ വന്ന് വീണ്ടും മാര്‍ക്ക് ചെയ്തതിനു ശേഷം മാത്രം ഇനി മണ്ണെടുത്താല്‍ മതി എന്നാണു നിര്‍ദേശിച്ചിട്ടുള്ളത്.
അതെസമയം മണ്ണെടുക്കുന്ന വളപ്പിനു സമീപത്തുള്ള ഉസ്മാന്റെ സ്വകാര്യ വളപ്പില്‍ വീട് പണിതത്തിനു ശേഷം ഉള്ള കഷ്ടി 100 ക്യുബിക്ക് മീറ്റര്‍ മണ്ണ് മാറ്റാന്‍ അനുമതി കൊടുക്കാത്ത ജിയോളജി വകുപ്പ് ഉമ്മറിന്റെ വളപ്പില്‍നിന്ന് മണ്ണെടുക്കാന്‍ അനുമതി കൊടുത്തതില്‍ ദുരൂഹത ഉണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
മണ്ണ് മാറ്റാന്‍ സാധിക്കാത്തതിനാല്‍ ഉസ്മാന്‍ ഇപ്പോഴും തോട്ടത്തിലെ ഒറ്റ മുറി പാഡിയില്‍ ആണ് താമസം. കൂടാതെ സാധാരണ ഗതിയില്‍ 300 ക്യുബിക്ക് മീറ്റര്‍ മണ്ണ് വരെ എടുക്കാനാണ് അനുമതി നല്‍കാറെന്നും ഇവിടെ 830 ക്യുിക്ക് മീറ്റര്‍ മണ്ണ് മാറ്റാന്‍ എങ്ങിനെ അനുമതി നല്‍കി എന്നും നാട്ടുകാര്‍ ചോദിക്കുന്നുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  3 days ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  3 days ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  3 days ago
No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  3 days ago
No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  3 days ago
No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  3 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  3 days ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  3 days ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  3 days ago
No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  3 days ago